വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിന് പത്മനാഭന് സംവിധാനം ചെയ്യുന്ന 'ശലമോന്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ചെല്ലാനത്തെ ഒരു കുടുംബത്തിലെ മൂന്ന് ചേട്ടന്മാരുടെയും അവരുടെ അനുജന് ശലമോന്റോയും അമ്മയുടെയും കഥ പറയുന്ന ചിത്രമാണ് ശലമോന്. ചെല്ലാനത്തിന് പുറത്തുള്ള ജീവിതം തേടിപ്പോകുന്ന ശലമോന്റെ യാത്രയും തുടര്‍ന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്.
നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വഹിക്കുന്നു. ഇഫാര്‍ മീഡിയ - റാഫി മതിര അവതരിപ്പിക്കുന്ന ചിത്രം പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന് വേണ്ടി നോബിള്‍ ജോസ് ആണ് നിര്‍മിക്കുന്നത്.
ദിലീഷ് പോത്തന്, സുധി കോപ്പ, കിച്ചു ടെല്ലസ്, അല്‍ത്താഫ് സലിം, ആദില്‍ ഇബ്രാഹിം, വിശാഖ് നായര്‍, സമ്പത്ത് റാം, ബിറ്റോ ഡേവിസ്, പൗളി വത്സന്, സൗമ്യ മേനോന്, അഞ്ജലി നായര്‍, ബോബന് സാമുവല്‍, സോഹന്‍ സീനുലാല്‍, ബിനോയ് നമ്പാല, സൂരജ് പോപ്സ്, പരീക്കുട്ടി, അന്‍സല്‍ പള്ളുരുത്തി എന്നിവരും ചിത്രത്തിലുണ്ട്.