+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ത്ര പെ​ട്ട​ന്നാ​ണ് ജോ​ൺ ബ്രി​ട്ടാ​സ് കീ​ലേ​രി അ​ച്ചു ആ​യ​ത്; ബ്രി​ട്ടാ​സി​നെ പ​രി​ഹ​സി​ച്ച് ഹ​രീ​ഷ് പേ​ര​ടി

കെ.​ആ​ർ. നാ​ര​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ന​ട​ൻ പ്ര​കാ​ശ് രാ​ജ് ചോ​ദി​ച്ച ചോ​ദ്യം കേ​ട്ട് ജോ​ൺ ബ്രി​ട്ടാ​സ് കീ​ലേ​രി അ​ച്ചു​വാ​യെ​ന്ന് ന​ട​ൻ ഹ​രീ​ഷ് പേ​ര​ട
എ​ത്ര പെ​ട്ട​ന്നാ​ണ് ജോ​ൺ ബ്രി​ട്ടാ​സ് കീ​ലേ​രി അ​ച്ചു ആ​യ​ത്; ബ്രി​ട്ടാ​സി​നെ പ​രി​ഹ​സി​ച്ച് ഹ​രീ​ഷ് പേ​ര​ടി

കെ.​ആ​ർ. നാ​ര​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ന​ട​ൻ പ്ര​കാ​ശ് രാ​ജ് ചോ​ദി​ച്ച ചോ​ദ്യം കേ​ട്ട് ജോ​ൺ ബ്രി​ട്ടാ​സ് കീ​ലേ​രി അ​ച്ചു​വാ​യെ​ന്ന് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി.

ജാ​തി വി​വേ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റ്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന സ​മ​രവുമായി ബന്ധപ്പെട്ട ച​ർ​ച്ച​യെ​ക്കു​റി​ച്ചാ​ണ് ഹ​രീ​ഷ് പ​റ​യു​ന്ന​ത്.

കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റ്യൂ​ട്ട് സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​കാ​ശ് രാ​ജി​നോ​ട് കി​ട്ടേ​ണ്ട​ത് കി​ട്ടി​യ​പ്പോ​ൾ ബ്രി​ട്ടാ​സ് എ​ത്ര പെ​ട്ട​ന്നാ​ണ് കീ​ലേ​രി അ​ച്ചു​വാ​യ​ത്...​ഞ​മ്മ​ളെ ര​ണ്ടാ​ളെ​യും തൊ​ടാ​ൻ ആ​രെ​ങ്കി​ലും ഉ​ണ്ടോ​ടാ എ​ന്ന്...​കി​ലേ​രി ബ്രി​ട്ടാ​സ്... എന്നാണ് ഹരീഷ് കുറിച്ചത്.

കോ​ഴി​ക്കോ​ട് ന​ട​ന്ന കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു പ്ര​കാ​ശ് രാ​ജും ബ്രി​ട്ടാ​സും. ഇ​വ​ർ ത​മ്മി​ലു​ള്ള സം​വാ​ദ​ത്തി​നി​ട​യി​ലാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്നും കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജാ​തി വി​വേ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യ​മു​യ​ർ​ന്ന​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​തി​രു​ന്ന പ്ര​കാ​ശ് രാ​ജി​നോ‌​ട് ജോ​ൺ ബ്രി​ട്ടാ​സ് കാ​ര്യ‌​ങ്ങ​ൾ പ​റ​ഞ്ഞു കൊ​ടു​ത്തു. നി​ങ്ങ​ള​ല്ലേ പാ​ര്‍​ല​മെ​ന്‍റ് അം​ഗം, നി​ങ്ങ​ളെ​ന്ത് ചെ​യ്തു? ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡ​യ​റ​ക്ട​ര്‍ ശ​ങ്ക​ര്‍ മോ​ഹ​ന​നെ പു​റ​ത്താ​ക്കി​ക്കൂ​ടെ എ​ന്നാ​ണ് പ്ര​കാ​ശ് രാ​ജ് തി​രി​ച്ചു ചോ​ദി​ച്ച​ത്. ഈ ​സ​മ​യം വ​ലി​യ ക​യ്യ​ടി​യാ​ണ് സ​ദ​സി​ല്‍ നി​ന്നു​ണ്ടാ​യ​ത്.