ബംഗളൂരു: കോറമംഗല മേരിമാതാ ദേവാലയത്തിൽ സ്നേഹസംഗമം എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ജനുവരി 29ന് നടന്ന ചടങ്ങിൽ നവവൈദികരായ ലിബിൻ വലിയപറന്പിൽ സിഎംഐ, വിബിച്ചൻ പുല്ലൻപിള്ളി സിഎംഐ എന്നിവർക്ക് സ്വീകരണം നല്കി.
പ്രീസ്റ്റ് ഇൻ ചാർജ് റവ.ഡോ. സെബാസ്റ്റ്യൻ മുല്ലൂപ്പറന്പിൽ സിഎംഐ, റവ.ഡോ. തോമസ് പാറയിൽ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് നവവൈദികരുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും നടന്നു. തുടർന്ന് പിതൃവേദി, മാതൃവേദി, മതബോധനവിദ്യാർഥികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
സ്നേഹസംഗമം സംഘടിപ്പിച്ചു
06:23 PM Feb 11, 2017 | Deepika.com