ബംഗളൂരു: ഹെബ്ബഗോഡി സെന്റ് ഫ്രാൻസിസ് ഡി സാലസ് ദേവാലയത്തിൽ തിരുനാൾ ഈമാസം 16 മുതൽ 19 വരെ ആഘോഷിക്കും. 16ന് വൈകുന്നേരം 5.30ന് കൊടിയേറ്റ്. തുടർന്ന് ജപമാല, ആരാധന, ദിവ്യബലി എന്നിവയും നടക്കും. 17, 18 തീയതികളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ ധ്യാനവും കൗണ്‍സിലിംഗും തുടർന്ന് ആരാധനയും ദിവ്യബലിയും നടക്കും.
അഭിഷേകാഗ്നി സെഹിയോൻ കന്നഡ മിനിസ്ട്രീസാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.പ്രധാന തിരുനാൾ ദിവസമായ 19ന് രാവിലെ ഏഴിന് ദിവ്യബലി. വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ബംഗളൂരു അതിരൂപതാ വികാരി ജനറാൾ മോണ്‍. സി. ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും സമാപനാശീർവാദവും നടക്കുമെന്ന് വികാരി ഫാ. ജോഷി താഴത്തുകുന്നേൽ എംഎസ്എഫ്എസ്, സഹവികാരി ഫാ. ദൊരൈസ്വാമി എംഎസ്എഫ്എസ് എന്നിവർ അറിയിച്ചു.
ഹെബ്ബഗോഡി ദേവാലയത്തിൽ തിരുനാൾ
06:21 PM Feb 11, 2017 | Deepika.com