ഉ​ണ്ണി​ക്കൊ​രുടു​പ്പ്: കാ​രു​ണ്യ​ത്തി​ന്‍റെ ‌ മാ​തൃ​ക​യാ​യി ഹെ​ബ്ബ​ഗോ​ഡി മാ​തൃ​വേ​ദി

06:43 PM Feb 10, 2017 | Deepika.com
ബം​ഗ​ളൂ​രു: ഹെ​ബ്ബ​ഗോ​ഡി പ​രി. വ്യാ​കു​ല​മാ​താ ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ണ്ണി​ക്ക് ഒ​രു ഉ​ടു​പ്പ് എ​ന്ന ആ​ശ​യം ആ​വി​ഷ്ക​രി​ച്ച് വി​ജ​യി​പ്പി​ച്ചു.

ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് മാ​തൃ​വേ​ദി ഒ​രു​ക്കി​യ ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ളി​ൽ നി​ന്ന് പു​തി​യ ഉ​ടു​പ്പു​ക​ളും പു​ത​പ്പും മ​റ്റും ശേ​ഖ​രി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ക്രി​സ്മ​സി​ന് പു​തി​യ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ അ​നാ​ഥ​രാ​യ​വ​ർ​ക്കു വേ​ണ്ടി​യും ഓ​രോ ജോ​ഡി വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ക എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. ക​ഴി​ഞ്ഞ വ​ർ​ഷ​വും മാ​തൃ​വേ​ദി ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി​യി​രു​ന്നു.

ഇ​ത്ത​വ​ണ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ ലി​റ്റി​ൽ സ്റ്റാ​ർ​സ് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹോ​മി​ലെ എ​ച്ച്ഐ​വി ബാ​ധി​ത​ർ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ എം​എ​സ്എ​ഫ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ കൊ​ത്ത​ന്നൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹോ​മി​ൽ പോ​യി അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ചി​ല​വ​ഴി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

ഇ​ത്ത​രം കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക​ൾ ഈ ​ത​ല​മു​റ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് മ​റ്റു​ള്ള​വ​രു​ടെ വേ​ദ​ന​ക​ളും ക​ഷ്ട​പ്പാ​ടു​ക​ളും മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ എം​എ​സ്എ​ഫ്എസ് പ​റ​ഞ്ഞു.