ഇരു ചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് സ്വന്തമാക്കി നടി മഞ്ജു വാര്യർ. കാക്കനാട് ആർടി ഓഫിസില്‍ വച്ചാണ് താരം ലൈസൻസിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ടു വീലർ ലൈസൻസ് സ്വന്തമാക്കാനുള്ള ആഗ്രഹം വരാൻ കാരണമായതെന്ന് മഞ്ജു പറയുന്നു.
അജിത് നായകനായ തുനിവ് ആണ് ഒടുവിൽ റിലീസായ മഞ്ജു വാര്യർ ചിത്രം. ധനുഷ് ചിത്രം അസുരനു ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്ത തമിഴ് സിനിമയാണ് തുനിവ്. ആയിഷ എന്ന ചിത്രമാണ് റിലീസാകാനുള്ള താരത്തിന്റെ ചിത്രം.