ബംഗളൂരു: സാൻജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് അഖിലേന്ത്യാ വടംവലി മത്സരം ഫെബ്രുവരി 26ന് സംഘടിപ്പിക്കും.
രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. 455 കിലോ വിഭാഗത്തിലാണ് മത്സരം. വിജയികളാകുന്നവർക്ക് അരലക്ഷം രൂപയും എവറോളിംഗ് ട്രോഫിയുമാണ് സമ്മാനം.
രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും എവറോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും എവറോളിംഗ് ട്രോഫിയും നല്കും. എട്ടു സ്ഥാനങ്ങളിലെത്തുന്നവർക്കാണ് സമ്മാനങ്ങൾ നല്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ: 988070 8888, 9901683637.
അഖിലേന്ത്യാ വടംവലി മത്സരം
08:24 PM Feb 09, 2017 | Deepika.com