+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​ര​ക്ക​ഥാ​കൃ​ത്ത് ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു; വീ​ഡി​യോ

പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ മ​ക​ൾ എ​ലി​സ​ബ​ത്തി​ന്‍റെ വി​വാ​ഹ​നി​ശ്ചം ക​ഴി​ഞ്ഞു. ബി​സി​ന​സു​കാ​ര​നാ​യ ടി​ജി​യാ​ണ് വ​ര​ൻ. സി​ഡ്നി​യി​ൽ അ​ക്കൗ​ണ്
തി​ര​ക്ക​ഥാ​കൃ​ത്ത് ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു; വീ​ഡി​യോ

പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ മ​ക​ൾ എ​ലി​സ​ബ​ത്തി​ന്‍റെ വി​വാ​ഹ​നി​ശ്ചം ക​ഴി​ഞ്ഞു. ബി​സി​ന​സു​കാ​ര​നാ​യ ടി​ജി​യാ​ണ് വ​ര​ൻ. സി​ഡ്നി​യി​ൽ അ​ക്കൗ​ണ്ട​ന്‍റാ​ണ് എ​ലി​സ​ബ​ത്ത്.

ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച​യാ​ണ് എ​ലി​സ​ബ​ത്തി​ന്‍റെ​യും ടി​ജി​യു​ടെ​യും വി​വാ​ഹം. ഇരുവരും കോട്ടയം സ്വദേശികളാണ്.



സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും സം​വി​ധാ​യ​ക​ൻ ജോ​ഷി, സി​ബി മ​ല​യി​ൽ, ര​ഞ്ജി പ​ണി​ക്ക​ർ, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​ദ്ധീ​ഖ്, ജ​യ​രാ​ജ്, ബാ​ബു ആ​ന്‍റ​ണി തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.



മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യി​രു​ന്നു ഡെ​ന്നീ​സ് ജോ​സ​ഫ്. നി​റ​ക്കൂ​ട്ട്, രാ​ജാ​വി​ന്‍റെ മ​ക​ന്‍, ന്യൂ​ഡ​ല്‍​ഹി, മ​നു അ​ങ്കി​ള്‍, ന​മ്പ​ര്‍ 20 മ​ദ്രാ​സ് മെ​യി​ല്‍, കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍, ആ​കാ​ശ​ദൂ​ത് എ​ന്നി​ങ്ങ​നെ തീ​യേ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ച്ച നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍​ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു.



അ​ഗ്ര​ജ​ന്‍, തു​ട​ര്‍​ക്ക​ഥ, അ​പ്പു, അ​ഥ​ര്‍​വ്വം, മ​നു അ​ങ്കി​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​മു​ണ്ട്. 2021 മെ​യ് 10നാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്.