+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൈ​വ​ത്തെ ക​ണ്ടു; സ്പീ​ൽ​ബ​ർ​ഗി​നെ ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വ​ച്ച് രാ​ജ​മൗ​ലി

വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ സ്റ്റീ​വ​ൻ സ്പീ​ൽ​ബ​ർ​ഗി​നെ നേ​രി​ൽ ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി. രാ​ജ​മൗ​ലി​യാ​ണ് ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. ഞാ​ൻ ദൈ​വ​ത്തെ
ദൈ​വ​ത്തെ ക​ണ്ടു; സ്പീ​ൽ​ബ​ർ​ഗി​നെ ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വ​ച്ച് രാ​ജ​മൗ​ലി

വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ സ്റ്റീ​വ​ൻ സ്പീ​ൽ​ബ​ർ​ഗി​നെ നേ​രി​ൽ ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി. രാ​ജ​മൗ​ലി​യാ​ണ് ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. ഞാ​ൻ ദൈ​വ​ത്തെ ക​ണ്ടു​മു​ട്ടി എ​ന്നാ​ണ് ചി​ത്ര​ത്തി​നൊ​പ്പം അ​ദ്ദേ​ഹം കു​റി​ച്ച​ത്.

ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. സ്പീ​ൽ​ബെ​ർ​ഗി​നെ ക​ണ്ട സ​ന്തോ​ഷം സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​എം. കീ​ര​വാ​ണി​യും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.



സി​നി​മ​ക​ളു​ടെ ദൈ​വ​ത്തെ കാ​ണാ​നും ഡ്യൂ​വ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യാ​നു​മു​ള്ള ഭാ​ഗ്യ​മു​ണ്ടാ​യി എ​ന്നു​മാ​ണ് കീ​ര​വാ​ണി ഫോ​ട്ടോ​യ്ക്ക് ഒ​പ്പം ട്വീ​റ്റ് ചെ​യ്ത​ത്. നാ​ട്ടു നാ​ട്ടു ഇ​ഷ്ട​മാ​യെ​ന്ന് സ്പീ​ൽ​ബ​ർ​ഗ് പ​റ​ഞ്ഞ​ത് വി​ശ്വ​സി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കീ​ര​വാ​ണി പ​റ​യു​ന്നു​ണ്ട്.