ഷാഹിദ് കപൂറും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസ് ഫർസിയുടെ ട്രെയിലർ എത്തി. രാജ് ആൻഡ് ഡികെയാണ് സീരിസ് സംവിധാനം ചെയ്യുന്നത്. കള്ളക്കടത്തുകാരനായി ഷാഹിദ് എത്തുമ്പോൾ പൊലീസിന്റെ വേഷത്തിലാണ് സേതുപതിയുടെ വരവ്.
ഹിന്ദിയിലും സ്വന്തം ശബ്ദത്തിൽ തന്നെയാണ് വിജയ് സേതുപതി ഡബ്ബ് ചെയ്തിരിക്കുന്നത്. റാഷി ഖന്ന, കെ.കെ. മേനോൻ, ഭുവൻ അരോറ, റെജിന കസാന്ദ്ര എന്നിവരാണ് മറ്റ് താരങ്ങൾ.
ഫാമിലി മാൻ എന്ന ഹിറ്റിനുശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് കൂടിയാണിത്. ഫെബ്രുവരി 10 മുതൽ ആമസോൺ പ്രൈം വഴി സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.