ബംഗളൂരു: വരൾച്ച രൂക്ഷമായ കർണാടക അടുത്ത വേനലിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിൽ പവർകട്ട് ഉണ്ടാകില്ലെന്ന പ്രഖ്യാപനവുമായി ഉൗർജമന്ത്രി ഡി. ശിവകുമാർ. സംസ്ഥാനത്തിന് 20 ശതമാനം അധിക വൈദ്യുതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ വൈദ്യുതി ഉപയോഗം പ്രതിദിനം 195 മില്യണ്‍ യൂണിറ്റ് ആയിരിക്കേ പ്രതിദിനം 200- 230 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജലവൈദ്യുത പദ്ധതികളെ കൂടുതലായി ആശ്രയിക്കുന്ന സംസ്ഥാനത്തിന് കൊടുംവേനലിലും എങ്ങനെയാണ് അധികവൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നതെന്ന ചോദ്യമുയരുന്നുണ്ട്.
വേനലിൽ പവർ കട്ട് ഉണ്ടാകില്ലെന്ന് മന്ത്രി
06:52 PM Feb 07, 2017 | Deepika.com