സംവിധായക കുപ്പായം വീണ്ടും അണിയാനൊരുങ്ങി സൂപ്പർതാരം ധനുഷ്. റയാൻ എന്നാണ് ചിത്രത്തിന്റെ പേര്. വിഷ്ണു വിശാൽ, എസ്.ജെ. സൂര്യ, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ധനുഷും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ദുഷാരയാണ് നായിക. സൺ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ചിത്രീകരണം ഏപ്രിൽ മാസം ആരംഭിക്കും.
2017ൽ റിലീസ് ചെയ്ത പാ പാണ്ടി എന്ന ചിത്രമാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ധനുഷ് തന്നെയായിരുന്നു. രാജ്കിരൺ, രേവതി, പ്രസന്ന, മഡോണ സെബാസ്റ്റ്യൻ, ധനുഷ് എന്നിവരായിരുന്നു അഭിനേതാക്കൾ.