പൃഥ്വിരാജ് ചിത്രം കാപ്പയുടെയും അർജുൻ അശോകൻ ചിത്രം തട്ടാശ്ശേരി കൂട്ടത്തിന്റെ ഒടിടി റിലീസിംഗ് പ്രഖ്യാപിച്ചു.
കാപ്പ
ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കാപ്പ ജനുവരി 19-ന് സ്ട്രീം ചെയ്തു തുടങ്ങും. നെറ്റ്ഫ്ലിക്സിലൂടയൊണ് കാപ്പയുടെ ഒടിടി സ്ട്രീമിംഗ്. തിയറ്ററുകളിൽ സാമന്യ വിജയം നേടിയ ചിത്രമായിരുന്നു കാപ്പ. അപർണ്ണ ബാലമുരളിയും ആസിഫ് അലിയുമാണ് മറ്റു പ്രധാന വേഷത്തിലെത്തിയത്.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു.
തട്ടാശ്ശേരി കൂട്ടം
അർജുൻ അശോകനെ നായകനാക്കി ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ചിത്രം ജനുവരി 13ന് സ്ട്രീം ചെയ്തു തുടങ്ങും. സീ 5 ലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിലെ നായിക. നവംബര്‍ 11 ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായ വിജയം നേടാൻ സാധിച്ചിരുന്നില്ല. ഗണപതി, വിജയരാഘവൻ, സിദ്ദിഖ്, അനീഷ് ഗോപൻ, ഉണ്ണി രാജൻ പി. ദേവ്, അല്ലു അപ്പു, സുരേഷ് മേനോൻ, ശ്രീലക്ഷമി, ഷൈനി സാറ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ഗ്രാൻഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കഥ ജിയോ പി.വി.