സഭൈക്യവാര പ്രാർഥനാ സമ്മേളനം

05:07 PM Feb 02, 2017 | Deepika.com
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ എക്യൂമെനിക്കൽ, ബൈബിൾ, കാറ്റിക്കിസം കമ്മീഷൻ സംയുക്തമായി സഭൈക്യവാരം ആഘോഷിച്ചു. ജനുവരി 18 ന് ധർമാരാം സെന്‍റ് തോമസ് ദേവാലയത്തിൽ സഭൈക്യവാര ആഘോഷത്തിന് ആരംഭം കുറിച്ചു. ജനുവരി 25 ന് ഉദയനഗർ സെന്‍റ് ജൂഡ് ദേവാലയത്തിൽ സമാപന ശുശ്രുഷകൾ നടന്നു. ബംഗളൂരു യാക്കോബായ മെത്രാൻ പത്രോസ് മോർ ഒസ്താത്തിയോസ് നേതൃത്വം നൽകി. ഫാ. മാത്യു ചന്ദ്രൻകുന്നേൽ, റവ.ഡോ. തോമസ് കല്ലുകുളം സിഎംഐ, ഫാ. തോമസ് തേനാംകുഴി, ഫാ. പോൾ പാഴുപറന്പിൽ, ഫാ. ജോയ് അറയ്ക്കൽ, കേണൽ ബിജു നൈനാൻ എന്നിവർ വിവിധങ്ങളായ സഭകളെ പ്രതിനിധികരിച്ചു പങ്കെടുത്തു സംസാരിച്ചു. ഷിബു പോൾ നന്ദി പറഞ്ഞു.