എറണാകുളം കളക്ടർ രേണു രാജിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കളക്ടറാണിതെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും സിനിമയിൽ അഭിനയിക്കുന്ന ആളാണെന്നാണ് കരുതിയിരുന്നതെന്നും മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കളക്ടർ വെറും മലയാളിയല്ല, നല്ല ബെസ്റ്റ് മലയാളിയാണ്. കളക്ടർ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാൻ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടർ. വളരെ മനോഹരമായാണ് അവർ സംസാരിച്ചത്. ഇങ്ങനെ ഒരാൾ കളക്ടറായി വന്നതിൽ ഒരുപാട് സന്തോഷം.
നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാൻ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ. ജയൻ പറഞ്ഞപ്പോഴാണ് കളക്ടർ ആണെന്ന് അറിയുന്നത്.–മമ്മൂട്ടി പറഞ്ഞു.
പ്രസംഗം നിർത്തിയ ഉടൻ രേണുരാജിനോട് സോറി പറയുകയും സത്യസന്ധമായ കാര്യമാണ് താന്‍ വേദിയിൽ പറഞ്ഞതെന്നും മമ്മൂട്ടി വ്യക്തമാക്കി.
ഗായകൻ യേശുദാസിന്റെ 83-ാം പിറന്നാളിനോടനുബന്ധിച്ച് യേശുദാസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.