നവ്യ നായരും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി ജാനേ...എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്, എസ് ക്യൂബ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഷറഫുദ്ദീന്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഛായാഗ്രഹണം- ശ്യാമപ്രകാശ്, എഡിറ്റിംഗ്- നൗഫല്‍ അബ്ദുള്ള.