+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ദു​ൽ​ഖ​റി​നെ ക​ണ്ടാ​ൽ കൈ​വി​റ​യ്ക്കും'

ജൂ​ൺ എ​ന്ന സി​നി​മ​യി​ൽ കു​ഞ്ഞി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി പ്രേ​ക്ഷ​ക ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് ന​യ​ന എ​ൽ​സ. മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ, ഉ​ല്ലാ​സം, കു​റു​പ്പ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും ന​യ​ന അ​ഭി

ജൂ​ൺ എ​ന്ന സി​നി​മ​യി​ൽ കു​ഞ്ഞി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി പ്രേ​ക്ഷ​ക ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് ന​യ​ന എ​ൽ​സ. മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ, ഉ​ല്ലാ​സം, കു​റു​പ്പ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും ന​യ​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു ന​യ​ന​യു​ടെ അ​ര​ങ്ങേ​റ്റം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​ണ് താ​രം. അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ന​ടി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളൊ​ക്കെ വ​ലി​യ രീ​തി​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

'ഋ' ​ആ​ണ് ന​യ​ന​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം. ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്റെ പ്ര​മോ​ഷ​ൻ തി​ര​ക്കു​ക​ളി​ലാ​ണ് താ​രം. പ്ര​മോ​ഷന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. എ​നി​ക്ക് ഈ ​ബ്യൂ​ട്ടി പേ​ജ​ന്‍റി ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടുത​ന്നെ ഐ​ശ്വ​ര്യ റാ​യ്, സു​സ്മി​ത സെ​ൻ, പാ​ർ​വ​തി ഓ​മ​ന​ക്കു​ട്ട​ൻ ഇ​വ​രു​ടെ ഒ​ക്കെ ഭ​യ​ങ്ക​ര ഫാ​ൻ ആ​യി​രു​ന്നു.

അ​പ്പോ​ൾ ഞാൻ ക​ണ്ണാ​ടി​യു​ടെ മു​ന്നി​ൽ പോ​യി ന​ട​ന്നും സം​സാ​രി​ച്ചുമൊക്കെ നോ​ക്കു​മാ​യി​രു​ന്നു. സ്‌​കൂ​ളി​ലും കോ​ളജി​ലു​മൊ​ക്കെ പ​ഠി​ക്കു​മ്പോ​ൾ മ​ല​യാ​ളി മ​ങ്കപോ​ലു​ള്ള ടൈ​റ്റി​ലു​ക​ൾ ഒ​ക്കെ കി​ട്ടി​യി​ട്ടു​ണ്ട്.

അ​ങ്ങ​നെ ഞാ​ൻ ബി​കോം ക​ഴി​ഞ്ഞ് ഇ​ന്‍റേ​ൺ​ഷി​പ് ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ഒ​രു മാ​ഗ​സി​ൻ ക​ണ്ട​ക്ട് ചെ​യ്യു​ന്ന ഫേ​സ് ഓ​ഫ് കേ​ര​ള എ​ന്ന പേ​ജന്‍റ് കാ​ണു​ന്ന​ത്. അ​പ്പോ​ൾ ഞാ​ൻ വെ​റു​തെ ഫോട്ടോ അ​യ​ച്ച് കൊ​ടു​ത്തു. പ്ര​തീ​ക്ഷ​യൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷെ അ​വ​ർ സെ​ല​ക്റ്റ് ചെ​യ്തു. 2000 പേ​രി​ൽനി​ന്ന് സെ​ലക്റ്റ് ചെ​യ്ത 150 ൽ ​വ​ന്നു. അ​തി​നുശേ​ഷം ടോ​പ് 15 ലും ​എ​ത്തി. ജ​യി​ച്ചി​ല്ലെ​ങ്കി​ലും ന​ല്ല അ​നു​ഭ​വം ആ​യി​രു​ന്നു. പൃ​ഥ്വി​രാ​ജും ഉ​ണ്ണി മു​കു​ന്ദ​നും ആ​യി​രു​ന്നു ജ​ഡ്‌​ജ്‌.

അ​തി​നുശേ​ഷം കു​റെ ഓ​ഫ​റു​ക​ൾ വ​ന്നു. അ​പ്പോ​ഴും ഞാ​ൻ സി​നി​മ വേ​ണോ എ​ന്ന ചി​ന്ത​യി​ൽ ആ​യി​രു​ന്നു. ന​ട​ൻ ര​ജ​ത് മേ​നോ​ൻ എ​ന്‍റെ സു​ഹൃ​ത്താ​ണ്. അ​വ​ൻ വ​ഴി​യാ​ണ് ഞാ​ൻ ആ​ദ്യ ത​മി​ഴ് സി​നി​മ ചെ​യ്യാ​ൻ പോ​യ​ത്. ത​മി​ഴി​ൽ മൂ​ന്ന് സി​നി​മ ചെ​യ്തു. ര​ണ്ടെ​ണം നാ​യി​ക ആ​യി​രു​ന്നു, ര​ണ്ടും ഇ​റ​ങ്ങി​യി​ല്ല. പി​ന്നീ​ട് തി​രു​ട്ടു പ​യ​ല​യ് വ​ന്നു. അ​തി​നു ശേ​ഷം ന​ല്ല പ​ട​ങ്ങ​ൾ ഒ​ന്നും വ​ന്നി​ല്ല.

ത​മി​ഴി​ൽ കാര​ക്ട​ർ റോ​ളു​ക​ൾ ചെ​യ്ത് പോ​യാ​ൽ പി​ന്നെ ഹീ​റോ​യി​ൻ ആ​വാ​ൻ ക​ഴി​യി​ല്ല. ഇ​വി​ടെ ര​ണ്ടും പ​റ്റും. മ​ല​യാ​ള​ത്തി​ൽ ജൂ​ൺ ചെ​യ്തത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പി​ന്നെ മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ ചെ​യ്തു. ജൂ​ൺ ക​ണ്ടി​ട്ടാ​ണ് അത് കി​ട്ടു​ന്ന​ത്. അ​തി​ൽത​ന്നെ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​യി. അ​പ്പോ​ൾത​ന്നെ ഡി​ക്യൂ പ്രൊ​ഡ​ക്ഷ​ൻ ഒ​രു ഫാ​മി​ലിപോ​ലെ ആ​യി.

അ​ങ്ങ​നെ കു​റു​പ്പി​ൽ എ​ത്തി. ചെ​റി​യ റോ​ൾ ആ​ണെ​ങ്കി​ലും അ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ദു​ൽ​ഖ​റി​നെ പൂ​ജ​യ്ക്ക് ആ​ണ് ആ​ദ്യ​മാ​യി ക​ണ്ട​ത്. ഓ​ക്കെ ക​ണ്മ​ണി​യൊ​ക്കെ ക​ണ്ട് ഫാ​ൻ ഗേ​ളാ​ണ് ഞാ​ൻ. എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. ഡി​ക്യു​വി​നെ ക​ണ്ടാ​ൽ അ​പ്പോ​ൾ എ​ന്‍റെ കൈ​വി​റ​യ്ക്കും. മെ​സേ​ജ് ചെ​യ്യു​മ്പോ​ൾ പ്ര​ശ്‌​ന​മി​ല്ല. അ​ടു​ത്തേ​ക്ക് ഒ​ക്കെ ചെ​ല്ലു​മ്പോ​ൾ എ​ന്‍റെ കൈ​യൊ​ക്കെ ഐ​സ് പോ​ലാ​വും. ഞാ​ൻ ആ​ശാ​നേ എ​ന്നാ​ണ് വി​ളി​ക്കു​ക. ഞാ​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ​യും ഫാ​ൻ ആ​ണ്- ന​യ​ന പ​റ​ഞ്ഞു.