+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ല​യ്യ​ക്കൊ​പ്പം ഹ​ണി റോ​സും ശ്രു​തി ഹ​സ​നും; വീ​ര സിം​ഹ റെ​ഡ്ഡി ട്രെ​യി​ല​ർ

ആ​ക്ഷ​ൻ മാ​സ് രം​ഗ​ങ്ങ​ളു​മാ​യി നന്ദമുറി ബാലകൃഷ്ണയുടെ വീ​ര സിം​ഹ റെ​ഡ്ഡി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ചി​ത്ര​ത്തി​ന്‍റെ രചനയും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഗോ​പി​ച​ന്ദ് മ​ലി​നേ​നി​യാ​ണ്.
ബാ​ല​യ്യ​ക്കൊ​പ്പം ഹ​ണി റോ​സും ശ്രു​തി ഹ​സ​നും; വീ​ര സിം​ഹ റെ​ഡ്ഡി ട്രെ​യി​ല​ർ

ആ​ക്ഷ​ൻ മാ​സ് രം​ഗ​ങ്ങ​ളു​മാ​യി നന്ദമുറി ബാലകൃഷ്ണയുടെ വീ​ര സിം​ഹ റെ​ഡ്ഡി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ചി​ത്ര​ത്തി​ന്‍റെ രചനയും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഗോ​പി​ച​ന്ദ് മ​ലി​നേ​നി​യാ​ണ്. ഒ​രു ബാ​ല​യ്യ ചി​ത്ര​ത്തി​ല്‍ നി​ന്ന് പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​തെ​ല്ലാം ചി​ത്ര​ത്തി​ലു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ട്രെ​യി​ല​ർ.

ശ്രു​തി ഹാ​സ​ന്‍ നാ​യി​ക​യാ​വു​ന്ന ചി​ത്ര​ത്തി​ല്‍ മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ഹ​ണി റോ​സും ലാ​ലും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ര്‍, ദു​നി​യ വി​ജ​യ്, പി.​ര​വി ശ​ങ്ക​ര്‍, ച​ന്ദ്രി​കാ ര​വി, അ​ജ​യ് ഘോ​ഷ്, മു​ര​ളി ശ​ര്‍​മ തു​ട​ങ്ങി​യ​വ​രും താ​ര​നി​ര​യി​ലു​ണ്ട്.



ചി​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സാ​യ് മാ​ധ​വ് ബു​റ​യാ​ണ്. തെ​ലു​ങ്കി​ലെ പ്ര​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യാ​യ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ ന​വീ​ന്‍ യെ​ര്‍​നേ​നി​യും ര​വി ശ​ങ്ക​ര്‍ യ​ല​മ​ന്‍​ചി​ലി​യും ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം.

സം​ഗീ​തം ത​മ​ന്‍ എ​സ്. ഛായാ​ഗ്ര​ഹ​ണം റി​ഷി പ​ഞ്ചാ​ബി. എ​ഡി​റ്റിം​ഗ് ന​വീ​ന്‍ നൂ​ലി. ജ​നു​വ​രി 12 ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും.