തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവും വ്യവസായ പ്രമുഖൻ ഉണ്ണി രവീന്ദ്രനും നേതൃത്വം നൽകുന്ന പുതിയ ചലച്ചിത്ര നിർമാണ സ്ഥാപനമായ ജനതാ മോഷൻ പിക്ചേഴ്സിന് തുടക്കമായി.
സംഭരത്തിന്റെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിച്ചു. ബാനർ പ്രകാശനത്തിനൊപ്പം ജനത നിർമിക്കുന്ന ആറു ചിത്രങ്ങളുടെ പ്രഖ്യാപനവും നടത്തി.
ഇതിൽ ആദ്യ രണ്ടു ചിത്രങ്ങൾ സുരേഷ് ബാബു തന്നെയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. മനോഹരനും ജനകിയും എന്നാണ് ആദ്യ ചിത്രത്തിന്റെ പേര്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളതാണ് ഈ ചിത്രം.
ഷെയ്ൻ നിഗം നായകനാകുന്ന ആരിബഡയാണ് രണ്ടാമത്തെ ചിത്രം. നവഗതനായ രതീഷ്.കെ.രാജൻ സംവിധാനം ചെയ്യുന്ന സ്റ്റാർട്ട് ആക്ഷൻ സാവിത്രിയാണ് ജനത ഇറക്കുന്ന മൂന്നാമത്തെ ചിത്രം. നവ്യ നായരാണ് ചിത്രത്തിലെ നായിക. നാലാമത്തെ ചിത്രം തരുൺ മൂർത്തിയും അഞ്ചാമത്തെ ടിനു പാപ്പച്ചനും ആറാമത്തെ ചിത്രം ഭദ്രനുമാണ് സംവിധാനം ചെയ്യുന്നത്.
ഭദ്രൻ, ബ്ലെസി. ബി. ഉണ്ണികൃഷ്ണൻ, എം.പന്മകുമാർ, എബ്രിഡ് ഷൈൻ, തരുൺ മൂർത്തി ,അരുൺ ഗോപി, രതീഷ്.കെ.രാജൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.