+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു സു​നി​ലേ​ട്ടാ...​വൈ​കാ​രി​ക കു​റി​പ്പു​മാ​യി ദു​ൽ​ഖ​ർ

അ​ന്ത​രി​ച്ച ക​ലാ​സം​വി​ധാ​യ​ക​ൻ സു​നി​ൽ കു​മാ​റി​നെ കു​റി​ച്ച് ഓ​ർ​ത്തെ​ടു​ത്ത് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു​വെ​ന്നും ത​ന്ന എ​ല്ലാ ഓ​ർ​മ​ക​ൾ​ക്കും ന​ന്ദി എ​ന്നും താ​രം കു​റി​ച്ചു. മ​ര
ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു സു​നി​ലേ​ട്ടാ...​വൈ​കാ​രി​ക കു​റി​പ്പു​മാ​യി ദു​ൽ​ഖ​ർ

അ​ന്ത​രി​ച്ച ക​ലാ​സം​വി​ധാ​യ​ക​ൻ സു​നി​ൽ കു​മാ​റി​നെ കു​റി​ച്ച് ഓ​ർ​ത്തെ​ടു​ത്ത് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു​വെ​ന്നും ത​ന്ന എ​ല്ലാ ഓ​ർ​മ​ക​ൾ​ക്കും ന​ന്ദി എ​ന്നും താ​രം കു​റി​ച്ചു. മ​ര​ണ​വാ​ർ​ത്ത​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും ദു​ൽ​ഖ​ർ പ​റ​ഞ്ഞു.

ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു ഒ​രു ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ വ​ള​രെ ആ​വേ​ശ​ത്തോ​ടെ നി​ശ​ബ്ദ​മാ​യി ത​ന്‍റെ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഏ​റ്റ​വും ന​ല്ല മ​നു​ഷ്യ​ൻ. ഓ​ർ​മ​ക​ൾ​ക്ക് ന​ന്ദി സു​നി​ലേ​ട്ടാ. നി​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ സി​നി​മ​ക​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി. ഇ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ല. നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നും നി​ങ്ങ​ളെ സ്നേ​ഹി​ച്ച എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​ന്നു. ദു​ൽ​ഖ​ർ കു​റി​ച്ചു.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സി​നി​മാ ക​ലാ സം​വി​ധാ​യ​ക​നും പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​റു​മാ​യ സു​നി​ൽ ബാ​ബു അ​ന്ത​രി​ച്ച​ത്.



കാ​ലി​ലു​ണ്ടാ​യ ചെ​റി​യ നീ​രി​നെ തു​ട​ർ​ന്നാ​ണ് സു​നി​ലി​നെ മൂ​ന്നു ദി​വ​സം മു​മ്പ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ സു​നി​ല്‍ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ തി​ര​ക്കു​ള്ള ക​ലാ സം​വി​ധാ​യ​ക​നാ​യി​രു​ന്നു.

സ​ന്തോ​ഷ് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്ത അ​ന​ന്ത​ഭ​ദ്രം എ​ന്ന സി​നി​മ​യി​ലെ സം​വി​ധാ​ന​ത്തി​ന് മി​ക​ച്ച ക​ലാ സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.

വി​ജ​യ് നാ​യ​ക​നാ​യ ത​മി​ഴ് ചി​ത്രം വാ​രി​സി​ലാ​ണ് അ​വ​സാ​നം പ്ര​വ​ർ​ത്തി​ച്ച​ത്. ഈ ​ചി​ത്രം ജ​നു​വ​രി 11ന് ​റി​ലീ​സാ​കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.