+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലാ​സം​വി​ധാ​യ​ക​ൻ സു​നി​ൽ ബാ​ബു അ​ന്ത​രി​ച്ചു

സി​നി​മാ ക​ലാ സം​വി​ധാ​യ​ക​നും പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​റു​മാ​യ സു​നി​ൽ ബാ​ബു(50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി 11 ന് ​എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യ
ക​ലാ​സം​വി​ധാ​യ​ക​ൻ സു​നി​ൽ ബാ​ബു അ​ന്ത​രി​ച്ചു

സി​നി​മാ ക​ലാ സം​വി​ധാ​യ​ക​നും പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​റു​മാ​യ സു​നി​ൽ ബാ​ബു(50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി 11 ന് ​എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കാ​ലി​ലു​ണ്ടാ​യ ചെ​റി​യ നീ​രി​നെ തു​ട​ർ​ന്നാ​ണ് സു​നി​ലി​നെ മൂ​ന്നു ദി​വ​സം മു​മ്പ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ സു​നി​ല്‍ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ തി​ര​ക്കു​ള്ള ക​ലാ സം​വി​ധാ​യ​ക​നാ​യി​രു​ന്നു.

സ​ന്തോ​ഷ് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്ത അ​ന​ന്ത​ഭ​ദ്രം എ​ന്ന സി​നി​മ​യി​ലെ സം​വി​ധാ​ന​ത്തി​ന് മി​ക​ച്ച ക​ലാ സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.

വി​ജ​യ് നാ​യ​ക​നാ​യ ത​മി​ഴ് ചി​ത്രം വാ​രി​സി​ലാ​ണ് അ​വ​സാ​നം പ്ര​വ​ർ​ത്തി​ച്ച​ത്. ഈ ​ചി​ത്രം ജ​നു​വ​രി 11ന് ​റി​ലീ​സാ​കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.

വി​വി​ധ ഭാ​ഷ​ക​ളി​ല്‍ നൂ​റോ​ളം സി​നി​മ​ക​ളി​ല്‍ ക​ലാ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ച സു​നി​ല്‍ ബാ​ബു മൈ​സൂ​രു ആ​ർ​ട്സ് കോ​ളേ​ജി​ലെ പ​ഠ​ന​ത്തി​നു ശേ​ഷം ക​ലാ സം​വി​ധാ​യ​ക​ൻ സാ​ബു സി​റി​ലി​ന്‍റെ സ​ഹാ​യി​യാ​യാ​ണ് ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്.

അ​ന​ന്ത​ഭ​ദ്രം, ഉ​റു​മി, ഛോട്ടാ ​മും​ബൈ, ആ​മി, പ്രേ​മം, നോ​ട്ട്ബു​ക്ക്, കാ​യം​കു​ളം കൊ​ച്ചു​ണ്ണി, പ​ഴ​ശ്ശി​രാ​ജ, ബാം​ഗ്ലൂ​ർ ഡെ​യ്‌​സ് തു​ട​ങ്ങി​യ​വ​യാ​ണ് സു​നി​ല്‍ ബാ​ബു​വി​ന്‍റെ മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ള്‍.

ബോ​ളി​വു​ഡി​ൽ എം.​എ​സ്. ധോ​ണി, ഗ​ജി​നി, ല​ക്ഷ്യ, സ്പെ​ഷ​ൽ ചൗ​ബീ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച സു​നി​ല്‍ ഒ​രു ഇം​ഗ്ലീ​ഷ് ചി​ത്ര​ത്തി​നും ക​ലാ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

മ​ല്ല​പ്പ​ള്ളി കു​ന്ന​ന്താ​നം രാ​മ​മം​ഗ​ലം ത​ങ്ക​പ്പ​ൻ നാ​യ​രു​ടെ​യും സ​ര​സ്വ​തി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ് സു​നി​ല്‍ ബാ​ബു. ഭാ​ര്യ: പ്രേ​മ. മ​ക​ൾ: ആ​ര്യ സ​ര​സ്വ​തി.