മോഹൻലാൽ-സിദ്ധിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബ്രദറിലെ ആദ്യ ഗാനം പുറത്തുവിട്ടു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ദീപക് ദേവ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അമിത് ത്രിവേദി, ഗൗരി ലക്ഷ്മി എന്നിവരാണ്.
അർബാസ് ഖാൻ, അനൂപ് മേനോൻ, ഹണി റോസ്, മിർണ മേനോൻ, സത്ന ടൈറ്റസ്, ഗാഥ, വിഷ്ണു ഉണ്ണികൃഷ്ണൻ, സർദാനോ ഖാലിദ്, ഇർഷാദ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എസ് ടാക്കീസ്, ഷമൻ ഇന്റർനാഷണൽ, വൈശാഖ സിനിമ, കാർണിവൽ മൂവി നെറ്റ്വർക്ക് എന്നീ ബാനറുകളിൽ സിദ്ധിഖ്, ജെൻസോ ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, മനു മാളിയേക്കൽ, വൈശാഖ് രാജൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.