+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്ററിൽ സെഹിയോൻ യൂത്ത് മിനിസ്ട്രിയുടെ ധ്യാനം 28ന്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്‍റ് തോമസ് സീറോ മലബാർ കമ്യൂണിറ്റിയിൽ സെഹിയോൻ യൂത്ത് മിനിസ്ട്രി നയിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള ധ്യാനം ജനുവരി 28ന് (ശനി) നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ
മാഞ്ചസ്റ്ററിൽ സെഹിയോൻ യൂത്ത് മിനിസ്ട്രിയുടെ ധ്യാനം 28ന്
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്‍റ് തോമസ് സീറോ മലബാർ കമ്യൂണിറ്റിയിൽ സെഹിയോൻ യൂത്ത് മിനിസ്ട്രി നയിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള ധ്യാനം ജനുവരി 28ന് (ശനി) നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ നോർത്ത് ണ്ടനിലെ സെന്‍റ് ഹിൽഡാസ് ദേവാലയത്തിലാണ് ധ്യാനം.

സണ്‍ഡേസ്കൂൾ വിദ്യാർഥികളുടെ പ്രായമനുസരിച്ചു വിവിധ ഗ്രൂപ്പുകളായി നടക്കുന്ന ധ്യാനത്തിന് സെഹിയോൻ യൂത്ത് ടീം നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് ദിവ്യബലിയോടെ ധ്യാനം സമാപിക്കും. സണ്‍ഡേ സ്കൂൾ അധ്യാപകരും ഇടവക ട്രസ്റ്റിമാരും പരിപാടികൾക്ക് നേതൃത്വം നൽകും.

പരിശുദ്ധാത്മ ചൈതന്യം തുളുന്പുന്ന തിരുവചന ശുശ്രൂഷകളിലൂടെയും ബൈബിൾ ക്ലാസുകളിലൂടെയും കുഞ്ഞുമക്കളെ ഒരുക്കുന്ന ധ്യാന പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരെയും ഇടവക വികാരി റവ.ഡോ. ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്തു

പള്ളിയുടെ വിലാസം: St.Hildas Church, 66 Kenworthy Lane, Northenden, Manchester M22 4EF.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ