രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവ് റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകാൻ ഒരുങ്ങുന്നു. റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ ഒരുക്കുന്നത് .
ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
മറ്റഭിനേതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടേയും നിർണ്ണയം പൂർത്തിയായി വരുന്നു. മലയോര പശ്ചാത്തലത്തിലൂടെ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കട്ടപ്പന ഭാഗങ്ങളിലാണ് നടക്കുക.