എന്നാലും ന്റളിയാ എന്ന ചിത്രത്തിനായി വ്യത്യസ്തമായി പ്രചരണം നടത്തി താരങ്ങൾ. തിയറ്ററിൽ നിന്നും ഇറങ്ങി വരുന്ന പ്രേക്ഷകനോട് ചോദ്യങ്ങൾ ചോദിക്കുന്ന രീതിയിലാണ് ആദ്യ പ്രമോഷൻ. സുരാജ് വെഞ്ഞാറമൂടും സിദ്ദീഖുമാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷരായി എത്തുന്നത്.
മൈക്കുമായി തിയറ്ററിനു മുന്നില്‍ നില്ക്കുന്ന ചാനല്‍ അവതാരകയോട് പടം ഉഗ്രനാണെന്നും കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നും സിദ്ദീഖ് പറയുമ്പോള്‍ ഇടയ്ക്ക് കേറി വരുന്ന സുരാജ് പടം കൂറയാണെന്ന് പറഞ്ഞ് പോകുന്നതും കാണാം.
ഇത് ഹേറ്റ് ക്യാംപെയ്നാണെന്നാണ് സിദ്ദീഖ് പറയുന്നത്. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാഷ് മൊഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാകുന്നു.
ജനുവരി ആറിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. പ്രകാശ് വേലായുധന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.