കലോത്സവ കാലത്തെ ഓർമകൾ പങ്കുവച്ച് നടൻ ഗിന്നസ് പക്രു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
അന്ന് ഒരു നാൾ സംസ്ഥന കലോത്സവ പുരസ്ക്കാര വേദി... ഇ.ടി. മുഹമ്മദ് ബഷീർ സർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും എന്റെ വിജയാശംസകൾ എന്നും നടൻ കുറിച്ചിട്ടുണ്ട്.
കലോത്സവ വേദികളില്‍ നിന്നും മിമിക്രി വേദിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തിയ നടനാണ് പക്രു. അമ്പിളി അമ്മാവന് എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ പക്രു മലയാളസിനിമയിലേക്കെത്തുന്നത്.