ഒമർ ലുലു ചിത്രം ധമാക്കയുടെ ട്രെയിലർ പുറത്തുവിട്ടു. അരുണ്‍ കുമാർ, നിക്കി ഗൽറാണി, മുകേഷ്, ഉർവശി എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ഇന്നസെന്റ്, സാബു മോൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒ.വി. വേണു, കിരണ്‍ ലാൽ എന്നിവരാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.
എം.കെ. നാസറാണ് സിനിമ നിർമിക്കുന്നത്. ചിത്രം ജനുവരി രണ്ടിന് തീയറ്ററുകളിലെത്തും.