+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്പ് ഈ വർഷം ഉണർന്നെണീൽക്കും: ലെ പെൻ

ബെർലിൻ: യൂറോപ്പിന്‍റെ ഉണർന്നെണീക്കൽ ഈ വർഷം സാധ്യമാവുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് സ്ഥാനാർഥി മരിൻ ലെ പെൻ. ജർമനിയിൽ യൂറോപ്യൻ വലതുപക്ഷ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.ഈ വർഷം വിവിധ യ
യൂറോപ്പ് ഈ വർഷം ഉണർന്നെണീൽക്കും: ലെ പെൻ
ബെർലിൻ: യൂറോപ്പിന്‍റെ ഉണർന്നെണീക്കൽ ഈ വർഷം സാധ്യമാവുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് സ്ഥാനാർഥി മരിൻ ലെ പെൻ. ജർമനിയിൽ യൂറോപ്യൻ വലതുപക്ഷ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഈ വർഷം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചാണ് ഉണർവിന്‍റെ വർഷമായി അവർ 2017നെ പ്രഖ്യാപിച്ചത്.

യുകെയിലെ ബ്രെക്സിറ്റ് വോട്ടെടുപ്പ് ഫലവും അമേരിക്കയിൽ ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയവും പ്രതീക്ഷ പകരുന്നതാണ്. അതുപോലെ ഫ്രാൻസിലെയും ജർമനിയിലെയും നെതർലൻഡ്സിലെയും ജനങ്ങളാണ് ഇനി മാറ്റത്തിനായി വോട്ട് ചെയ്യാൻ പോകുന്നതെന്നും ലെ പെൻ.

ആഗ്ലോ-സാക്സണ്‍ ലോകം ഉണർന്ന വർഷമായിരുന്നു 2016. ഈ വർഷം യൂറോപ്യൻ ജനതയാകെ ഉണരുമെന്ന് എനിക്ക് ഉറപ്പാണ്. ഉണരും എന്ന കാര്യത്തിലല്ല സംശയം, എന്ന് എന്നതിൽ മാത്രമാണ്- അവർ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ