+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിറ്റ്സർലൻഡിൽ മെഡിക്കൽ, സോഷ്യൽ കെയർ വിഭാഗങ്ങളിൽ 1.34 ലക്ഷത്തോളം ഒഴിവുകൾ

സൂറിച്ച്: മെഡിക്കൽ, സോഷ്യൽ കെയർ ജോലികളിൽ 2030 ആകുന്പോഴേയ്ക്കും സ്വിറ്റ്സർലൻഡിൽ 1.34 ലക്ഷത്തോളം പേരെ അധികമായി ആവശ്യം വരുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് സോഷ്യൽ ഇൻഷ്വറൻസ് മുന്നറിയിപ്പു നൽകി. വൃദ്ധ സംരക്ഷണം
സിറ്റ്സർലൻഡിൽ മെഡിക്കൽ, സോഷ്യൽ കെയർ വിഭാഗങ്ങളിൽ 1.34 ലക്ഷത്തോളം ഒഴിവുകൾ
സൂറിച്ച്: മെഡിക്കൽ, സോഷ്യൽ കെയർ ജോലികളിൽ 2030 ആകുന്പോഴേയ്ക്കും സ്വിറ്റ്സർലൻഡിൽ 1.34 ലക്ഷത്തോളം പേരെ അധികമായി ആവശ്യം വരുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് സോഷ്യൽ ഇൻഷ്വറൻസ് മുന്നറിയിപ്പു നൽകി. വൃദ്ധ സംരക്ഷണം, ബുദ്ധിമാന്ദ്യമുള്ളവരുടെ പരിചരണം എന്നീ മേഖലകൾക്കു പുറമെ സൈക്യാട്രി, ലഹരി ചികിത്സ കെയറിലും കുട്ടികൾക്കുള്ള ഡെ കെയറിലുമാണ് ഇത്രയധികം തസ്തികകളിൽ ജോലിക്കാരെ ആവശ്യമായി വേണ്ടിവരുന്നത്.

സീനിയർ കെയറിനു മാത്രമായി അടുത്ത 15 വർഷം കൊണ്ട് 1.40 ലക്ഷം ഫുൾ ടൈം ജീവനക്കാരെ ആവശ്യമായി വരും. ഇപ്പോൾ തന്നെ വൃദ്ധ പരിപാലന സേവനത്തിന് ആളെ തികയാത്ത അവസ്ഥയാണുള്ളത്. ആയുർദൈർഘ്യം കൂടുന്നതും ജനസംഖ്യാ വർധനവുമാണ് ഭാവിയിലെ മെഡിക്കൽ, സോഷ്യൽ കെയർ രംഗത്തെ ആൾക്ഷാമത്തിന് കാരണം.

യുവതലമുറയെയും പുതുതായി കുടിയേറുന്നവരെയും മെഡിക്കൽ, സോഷ്യൽ കെയർ ജോലികളിലേക്ക് കൂടുതലായി ആകർഷിച്ച് ഒരു പരിധിവരെ ജീവനക്കാരുടെ ക്ഷാമം മറികടക്കാൻ കഴിയുമെന്നാണ് ഫെഡറൽ ബ്യൂറോ ഓഫ് സോഷ്യൽ ഇൻഷ്വറൻസിന്‍റെ കണക്കുകൂട്ടൽ.

റിപ്പോർട്ട്: ടിജി മറ്റം