+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോബോട്ടാ മാധ്യമപ്രവർത്തകന്‍റെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

ഫ്രാങ്ക്ഫർട്ട്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വിവിധ മേഖലകളിൽ വ്യാപിച്ചു കഴിഞ്ഞ ഇക്കാലത്ത് ഇതാ മാധ്യമപ്രവർത്തകർക്കും പണി വരുന്നു. റോബോട്ടുകൾ വാർത്തയെഴുതുന്ന കാലം വന്നിരിക്കുന്നു. ചൈനയിലാണ് ആദ്യ റോബോട്ട്
റോബോട്ടാ മാധ്യമപ്രവർത്തകന്‍റെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
ഫ്രാങ്ക്ഫർട്ട്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വിവിധ മേഖലകളിൽ വ്യാപിച്ചു കഴിഞ്ഞ ഇക്കാലത്ത് ഇതാ മാധ്യമപ്രവർത്തകർക്കും പണി വരുന്നു. റോബോട്ടുകൾ വാർത്തയെഴുതുന്ന കാലം വന്നിരിക്കുന്നു. ചൈനയിലാണ് ആദ്യ റോബോട്ട് മാധ്യമപ്രവർത്തകൻ ജ·മെടുത്തത്. ഷിയോ നാൻ എന്നാണ് ഈ മാധ്യമപ്രവർത്തകന്‍റെ പേര്. ഇത്തരത്തിൽ ഷിയോ നാനിനെ ഒരു ചൈനീസ് പത്രം പരീക്ഷിച്ച് വിജയിച്ചു.

ഗുവാൻഷ്വാ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചൈനീസ് ദിനപത്രമായ സൗത്തേണ്‍ മെട്രോപോളിസ് ഡെയ്ലിക്കു വേണ്ടിയായിരുന്നു റോബോട്ട് മാധ്യമപ്രവർത്തകൻ ആദ്യ റിപ്പോർട്ട് എഴുതിയത്. പേക്കിംഗ് യൂണിവേഴ്സിറ്റിയിലെ വാൻ സിഞൗനും സംഘവുമാണ് ഇത്തരത്തിൽ ഒരു റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. വലുതും ചെറുതുമായുളള വാർത്തകൾ തയാറാക്കാൻ റോബോട്ട് മിടുക്കനാണെണ് അദ്ദേഹം ഉറപ്പു നൽകുന്നു. ഏത് വാർത്തയും പൂർത്തിയാക്കാൻ ഒരു സെക്കൻഡ് മാത്രമെ റോബോട്ട് മാധ്യമപ്രവർത്തകൻ എടക്കുകയുള്ളു. സാധാരണ മനുഷ്യ മാധ്യമപ്രവർത്തകരെ അപേക്ഷിച്ച് വിവരങ്ങൾ അതിവേഗത്തിൽ വിശകലനം ചെയ്യാനും എഴുതാനും സാധിക്കും എന്നതാണ് റോബോട്ട് ജേർണലിസ്റ്റിന്‍റെ പ്രധാന സവിശേഷത.

എന്തൊക്കെയാണെങ്കിലും മുഖാമുഖമുള്ള അഭിമുഖമോ ഒരു വാർത്തയുടെ പ്രാധാന്യമൊ മനസിലാക്കി ചോദ്യങ്ങൾ ഉന്നയിക്കാനും മറുപടി കേട്ട് വാർത്ത എഴുതാൻ റോബോർട്ടുകൾക്ക് സാധിക്കില്ല. പത്രങ്ങളിലോ മറ്റ് മീഡിയകളിലോ എഡിറ്റർമാരെയും റിപ്പോർട്ടർമാരെയും സഹായിക്കാൻ റോബോട്ടുകൾക്ക് സാധിക്കും.

റിപ്പോർട്ട്: ജോർജ് ജോണ്‍