+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

SG 1 നെ പിന്നിലാക്കാൻ VS 1

സൂറിച്ച്: ഫാൻസി കാർ നന്പറിൽ SG 1 ന്‍റെ റിക്കാർഡ് ലേലത്തുക തകർക്കാൻ VS 1 വരുന്നു. സ്വിസ് പ്രവിശ്യയായ വാല്ലിസ് ആണ് VS 1 വില്പനക്ക് വച്ചിരിക്കുന്നത്. 1.35 ലക്ഷം സ്വിസ് ഫ്രാങ്കിന് (9.45 ലക്ഷം രൂപ) വിറ്റ
SG 1 നെ പിന്നിലാക്കാൻ VS 1
സൂറിച്ച്: ഫാൻസി കാർ നന്പറിൽ SG 1 ന്‍റെ റിക്കാർഡ് ലേലത്തുക തകർക്കാൻ VS 1 വരുന്നു. സ്വിസ് പ്രവിശ്യയായ വാല്ലിസ് ആണ് VS 1 വില്പനക്ക് വച്ചിരിക്കുന്നത്. 1.35 ലക്ഷം സ്വിസ് ഫ്രാങ്കിന് (9.45 ലക്ഷം രൂപ) വിറ്റ സെന്‍റ് ഗാലൻ കണ്‍ടോണിന്‍റെ SG 1 ആണ് നിലവിൽ സ്വിസിലെ ഏറ്റവും വിലപിടിച്ച കാർ നന്പർ.

സ്വിസിൽ വാഹന നന്പർ ഉടമയ്ക്ക് സ്വന്തമാണ്. അതായത് കാർ വിറ്റാലും ഉടമയ്ക്ക് കൈയിലുള്ള നന്പർ താൻ വാങ്ങുന്ന അടുത്ത കാറിന് ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ഒരിക്കൽ കാശു മുടക്കി ഇഷ്ട നന്പർ സ്വന്തമാക്കി ഒരു ആയുഷ്കാലത്തേയ്ക്ക് ഉപയോഗിക്കുന്നവരും സ്വിറ്റസർലൻഡിൽ കുറവല്ല. വിവിധ പ്രവിശ്യകളുടെ ഒരു വരുമാനമാർഗം കൂടിയാണ് ഫാൻസി നന്പർ വില്പന. വാഡ് കന്േ‍റാണ്‍ ഈ വില്പനയിലൂടെ മാത്രം പ്രതിവർഷം അഞ്ചു ലക്ഷം ഫ്രാങ്ക് വരുമാനം ഉണ്ടാക്കുന്നുണ്ട്.

ഒറ്റ നന്പരുകൾക്ക് 10,000, ഇരട്ട നന്പരുകൾക്ക് 5000, മൂന്നക്ക നന്പരുകൾക്ക് 3000 എന്നിങ്ങനെയാണ് ലേലത്തിൽ കെട്ടിവയ്ക്കേണ്ട അടിസ്ഥാന തുകയുടെ കണക്ക്. ലേലം മുറുകുന്നതനുസരിച്ച് തുക ഉയരും. ജെയിംസ്ബോണ്ട് 007, യുഎസ് എമർജൻസി 911 തുടങ്ങിയ നന്പരുകൾക്കും സ്വിസിൽ വൻ ഡിമാന്‍റാണ്. ജ·ദിനം, വിവാഹദിനം തുടങ്ങിയ പ്രത്യേക ഇഷ്ട നന്പരുകൾ സ്വന്തമാക്കാനും അധിക നിരക്ക് ഒടുക്കേണ്ടിവരും.

റിപ്പോർട്ട്: ടിജി മറ്റം