വത്തിക്കാൻ: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്താണ് ചെയ്യുന്നതെന്ന് കാത്തിരുന്നു കാണാമെന്ന് ഫ്രാൻസിസ് മാർപാപ്പ. സ്പാനിഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്.
ട്രംപ് അധികാരത്തിൽ കയറിയതേ ഉള്ളൂ. മുൻവിധിയോടു കൂടി ഒരാളെ കാണുന്നതു ശരിയല്ലെന്നും ട്രംപിന്റെ ഭരണം കാത്തിരുന്നു കാണാമെന്നും മാർപാപ്പ പറഞ്ഞു.എന്തെങ്കിലും സംഭവിച്ചേക്കാമെന്നു കരുതി മുൻകൂട്ടി ഭയപ്പെടുകയോ ആഹ്ലാദിക്കുകയോ ചെയ്യുന്നതു ശരിയല്ല. പ്രവർത്തനം നോക്കിയാണു വിലയിരുത്തേണ്ടതെന്നു മാർപാപ്പ പറഞ്ഞു.