+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹജീവികളുടെ ഹൃദയവികാരങ്ങളെ അറിഞ്ഞു സഹായിക്കുന്നത് പുണ്യം: ഇന്നസെന്‍റ് എംപി

അബുദാബി: സമസൃഷ്ടികളുടെ ഹൃദയവേദനകളെ തൊട്ടറിഞ്ഞു സഹായഹസ്തം നീട്ടുന്നതാണ് പുണ്യകർമമെന്നു നടനും അമ്മ പ്രസിഡന്‍റും എംപിയുമായ ഇന്നസെന്‍റ് അഭിപ്രായപ്പെട്ടു. സഹിഷ്ണത മാസാചരണത്തിന്‍റെ ഭാഗമായി ലേബർ ക്യാന്പുകളി
സഹജീവികളുടെ ഹൃദയവികാരങ്ങളെ അറിഞ്ഞു സഹായിക്കുന്നത് പുണ്യം: ഇന്നസെന്‍റ് എംപി
അബുദാബി: സമസൃഷ്ടികളുടെ ഹൃദയവേദനകളെ തൊട്ടറിഞ്ഞു സഹായഹസ്തം നീട്ടുന്നതാണ് പുണ്യകർമമെന്നു നടനും അമ്മ പ്രസിഡന്‍റും എംപിയുമായ ഇന്നസെന്‍റ് അഭിപ്രായപ്പെട്ടു. സഹിഷ്ണത മാസാചരണത്തിന്‍റെ ഭാഗമായി ലേബർ ക്യാന്പുകളിൽ കുടുംബത്തെ വേർപിരിഞ്ഞു കഴിയുന്ന ആയിരത്തിഇരുനൂറോളം തൊഴിലാളികളെ സംഘടിപ്പിച്ച് അബുദാബി മാർത്തോമ യുവജന സഖ്യം ഒരുക്കിയ പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഖ്യം പ്രസിഡന്‍റ് റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. റോജി എം ജോണ്‍ എംഎൽഎ മുഖ്യസന്ദേശം നൽകി. മലയാളി സമാജം ചീഫ് കോർഡിനേറ്റർ എ.എം. അൻസാർ, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള, വൈഎംസിഎ പ്രസിഡന്‍റ് ബിജു പാപ്പച്ചൻ, ഇടവക ഭാരവാഹികളായ ഡാനിയേൽ പാപ്പച്ചൻ, ഒ.ബി. മാത്യു, സഖ്യം ഭാരവാഹികളായ ബിജോയ് സാം, ജ്യോതി സുനിൽ, ജയൻ ഏബ്രഹാം, സാംസണ്‍ മത്തായി, ജിജു മാത്യു എന്നിവർ സംസാരിച്ചു.

വിവിധ ലേബർ ക്യാന്പുകളെ പ്രതിനിധീകരിച്ച് വഖാർ അഹ്മദ്, സുനിൽ വർഗീസ്, നസ്റുൽ ഇസ്ലാം എന്നിവർ ചേർന്ന് പുതുവത്സര കേക്ക് മുറിച്ചു.

ഇന്ത്യക്കാർക്കുപുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളും പങ്കെടുത്തു. തുടർന്ന് സഖ്യം പ്രവർത്തകരും തൊഴിലാളികളും ചേർന്ന് നിരവധി കലാപരിപാടികളും അവതരിപ്പിച്ചു. സ്നേഹവിരുന്നോടെയും പുതുവത്സര സമ്മാന വിതരണത്തോടെയും പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള