+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വീഡിഷ് ജനസംഖ്യ പത്തു മില്യണ്‍ കടന്നു

സ്റ്റോക്ക്ഹോം: ചരിത്രത്തിലാദ്യമായി സ്വീഡനിലെ ജനസംഖ്യ ഒരു കോടി കടന്നു. ഒരു കോടി തികച്ചത് ആരാണെന്നോ, കൃത്യ സമയം എപ്പോഴാണെന്നോ വ്യക്തമല്ല.സ്വീഡനിലെ ജനസംഖ്യ 2021ൽ പത്തു മില്യണ്‍ കടക്കുമെന്നായിര
സ്വീഡിഷ് ജനസംഖ്യ പത്തു മില്യണ്‍ കടന്നു
സ്റ്റോക്ക്ഹോം: ചരിത്രത്തിലാദ്യമായി സ്വീഡനിലെ ജനസംഖ്യ ഒരു കോടി കടന്നു. ഒരു കോടി തികച്ചത് ആരാണെന്നോ, കൃത്യ സമയം എപ്പോഴാണെന്നോ വ്യക്തമല്ല.

സ്വീഡനിലെ ജനസംഖ്യ 2021ൽ പത്തു മില്യണ്‍ കടക്കുമെന്നായിരുന്നു 2010ലെ പ്രവചനം. എന്നാൽ, അതിനും നാലു വർഷം മുൻപേ ഇതു യാഥാർഥ്യമായി. 2010 മുതൽ 2015 വരെ വർഷം നാലു ശതമാനം എന്ന കണക്കിലായിരുന്നു ജനസംഖ്യാ വളർച്ച. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ലക്സംബർഗ് മാത്രമാണ് ഇക്കാര്യത്തിൽ സ്വീഡനെക്കാൾ മുന്നിലുള്ളത്.

ജനന നിരക്ക് കൂടിയതും കുടിയേറ്റം കൂടിയതും ജനസംഖ്യാ വളർച്ചയ്ക്ക് കാരണമായി. ഇതിൽ കുടിയേറ്റം തന്നെയാണ് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ