+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഞ്ഞുമലയ്ക്കുള്ളിൽ നിന്നും എട്ടുപേരെ ജീവനോടെ കണ്ടെത്തി

ബെർലിൻ: മധ്യഇറ്റലിയിൽ മഞ്ഞുമലയിടിഞ്ഞ് ഹോട്ടലിന്‍റെ മുകളിലേയ്ക്കു വീണ സംഭവത്തിൽ രണ്ടുദിവസങ്ങൾക്കുശേഷം എട്ടുപേരെ ജീവനോടെ രക്ഷാപ്രവർത്തകൾ കണ്ടെടുത്തു. എട്ടുപേരിൽ രണ്ടുപേർ കുട്ടികളാണ്. ഇറ്റലിയിലെ അബ
മഞ്ഞുമലയ്ക്കുള്ളിൽ നിന്നും എട്ടുപേരെ ജീവനോടെ കണ്ടെത്തി
ബെർലിൻ: മധ്യഇറ്റലിയിൽ മഞ്ഞുമലയിടിഞ്ഞ് ഹോട്ടലിന്‍റെ മുകളിലേയ്ക്കു വീണ സംഭവത്തിൽ രണ്ടുദിവസങ്ങൾക്കുശേഷം എട്ടുപേരെ ജീവനോടെ രക്ഷാപ്രവർത്തകൾ കണ്ടെടുത്തു. എട്ടുപേരിൽ രണ്ടുപേർ കുട്ടികളാണ്.

ഇറ്റലിയിലെ അബ്രുസോ മേഖലയിലെ ഗാൻ സാസോ താഴ്വരയിൽ സ്ഥിതിചെയ്തിരുന്ന റിഗോപിയാനോ എന്ന ത്രീസ്റ്റാർ ഹോട്ടലിന്‍റെ മുകളിലേയ്ക്ക് ബുധനാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സംഭവത്തിൽ 30 പേർക്ക് ജീവനഹാനി സംഭവിച്ചിരുന്നു. 20 പേരെ ഇനിയും കാണാതായിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ