+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂറിച്ചിൽ സ്വിസ് മലയാളീസ് വിന്‍റർത്തുർ ചാരിറ്റി ഗാല ഫെബ്രുവരി നാലിന്

സൂറിച്ച്: സ്വിസ് മലയാളീസ് വിന്‍റർത്തുർ ചാരിറ്റി ധനശേഖരണാർഥം നടത്തുന്ന ഗാല ന്ധജോക്ക് ആൻഡ് ജിൽ’ മെഗാ ഷോ ഫെബ്രുവരി നാലിന് സൂറിച്ചിൽ നടക്കും. പ്രശസ്ത സിനിമാ താരം ടിനി ടോം, ഗായകൻ നിഖിൽ, ഗായിക ഗംഗ എ
സൂറിച്ചിൽ സ്വിസ് മലയാളീസ് വിന്‍റർത്തുർ ചാരിറ്റി ഗാല ഫെബ്രുവരി നാലിന്
സൂറിച്ച്: സ്വിസ് മലയാളീസ് വിന്‍റർത്തുർ ചാരിറ്റി ധനശേഖരണാർഥം നടത്തുന്ന ഗാല ന്ധജോക്ക് ആൻഡ് ജിൽ’ മെഗാ ഷോ ഫെബ്രുവരി നാലിന് സൂറിച്ചിൽ നടക്കും.

പ്രശസ്ത സിനിമാ താരം ടിനി ടോം, ഗായകൻ നിഖിൽ, ഗായിക ഗംഗ എന്നിവർക്കൊപ്പം അൻപതിൽപരം കലാപ്രതിഭകളെ അണിനിരത്തി കൊറിയോഗ്രാഫർ ആയ പ്രിൻസ് മലയിൽ അണിയിച്ചൊരുക്കുന്ന മനോഹരമായ ഓപ്പണിംഗ് പ്രോഗ്രാം കൂടാതെ കഴിഞ്ഞ രണ്ടര വർഷമായി ചിലങ്ക ഡാൻസ് സ്കൂളിലൂടെ നൃത്താധ്യാപിക നീനു മാത്യുവിന്‍റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചുവരുന്ന പതിനേഴു കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തശിൽപവും അരങ്ങേറുമെന്നും കലയെ വളർത്തുന്നതോടൊപ്പം അവശത അനുഭവിക്കുന്ന ഒരുപറ്റം ആളുകൾക്ക് കൈത്താങ്ങാകുക എന്നുകൂടിയാണ് സംഘടനയുടെ ലക്ഷ്യമെന്നും അതിനായി എല്ലാ സ്വിസ് മലയാളികളുടെയും സഹകരണം പരിപാടിക്ക് ഉണ്ടാകമെന്ന് പ്രസിഡന്‍റ് പോൾ കുന്നുംപുറത്ത് അഭ്യർഥിച്ചു.

ഈ വർഷത്തെ ഫെസ്റ്റിവൽ ഏറെ പുതുമകളോടെയാണ് ഒരുക്കുന്നതെന്ന് സെക്രട്ടറി സെബാസ്റ്റ്യൻ പാറക്കലും ട്രഷറർ സ്റ്റീഫൻ ചെല്ലക്കുടവും അഭിപ്രായപ്പെട്ടു. നൃത്തവും സംഗീതവും ഹാസ്യവും കോർത്തിണക്കി സ്വിസ് മലയാളികൾക്ക് ഏറെ ആസ്വാദ്യമായ ഒരു ഷോ ആയിരിക്കും ജോക്ക് ആൻഡ് ജിൽ എന്ന് പ്രോഗ്രാം കണ്‍വീനർമാരായ ജോണ്‍സൻ പാറത്തലക്കൽ, ജോണ്‍സൻ ഗോപുരത്തുങ്കൽ എന്നിവർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വനിതാ ഫോറവും യൂത്ത് ഫോറവും വിവിധ കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ