+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിൽ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തി. 17 വർഷമായി ലെസ്റ്ററിൽ താമസക്കാരിയായ കിരണ്‍ ദോഡിയ എന്ന യുവതിയെയാണ് കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിൽ
ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ
ലണ്ടൻ: ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിൽ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തി. 17 വർഷമായി ലെസ്റ്ററിൽ താമസക്കാരിയായ കിരണ്‍ ദോഡിയ എന്ന യുവതിയെയാണ് കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിൽ ആക്കിയ നിലയിൽ ലെസ്റ്ററിലെ കോർണർ സ്ട്രീറ്റിലെ നടപ്പാതയിൽ കണ്ടെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് കിരണിന്‍റെ ഭർത്താവ് അശ്വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരേ കൊലപാതക കുറ്റം ചുമത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി ലെസ്റ്റർ പോലീസ് അറിയിച്ചു.

വർഷങ്ങളായി ലെസ്റ്ററിലെ കോൾ സെന്‍ററിൽ ജോലി നോക്കുകയായിരുന്നു കിരണ്‍. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.