ഹൊറർ ത്രില്ലർ മൂഡിലൊരുക്കിയിരിക്കുന്ന എലോൺ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ ഏക കഥപാത്രമായാണ് ചിത്രത്തിലെത്തുന്നത്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മോഹൻലാലിനൊപ്പം ശബ്ദസാന്നിധ്യമായി സിദ്ദീഖ്, ജനാർദ്ദനൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ, മല്ലിക എന്നിവരും ട്രെയിലറിലുണ്ട്. ഒരു ഫ്ലാറ്റിൽ നടക്കുന്ന കാര്യങ്ങളാണ് ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്.
പന്ത്രണ്ട് വർഷങ്ങൾ ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം കൂടിയാണിതം. ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും.