+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ തെരഞ്ഞെടുപ്പ്: എല്ലാവരുടേയും സഹകരണവും പിന്തുണയും ദേശീയ പ്രസിഡന്‍റ് അഭ്യർഥിച്ചു

ലണ്ടൻ: ജനുവരി 21, 22 തീയതികളിൽ നടക്കുന്ന റീജണ്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 നു നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് എല്ലാ അംഗ അസോസിയേഷനുകളുടെയും സഹകരണവും പ
യുക്മ തെരഞ്ഞെടുപ്പ്: എല്ലാവരുടേയും സഹകരണവും പിന്തുണയും ദേശീയ പ്രസിഡന്‍റ് അഭ്യർഥിച്ചു
ലണ്ടൻ: ജനുവരി 21, 22 തീയതികളിൽ നടക്കുന്ന റീജണ്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 നു നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് എല്ലാ അംഗ അസോസിയേഷനുകളുടെയും സഹകരണവും പിന്തുണയും യുക്മ ദേശീയ പ്രസിഡന്‍റ് അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ അഭ്യർഥിച്ചു. യുക്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ കൂടി വിവിധ പ്രചാരണങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി.

ആഗോള പ്രവാസി മലയാളി സമൂഹത്തിൽ ഏറ്റവുമധികം മലയാളി സംഘടനകൾ ഉള്ള കൂട്ടായ്മ എന്ന നിലയിലും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും വളർന്ന യുക്മയുടെ അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പുകൂടി പൊതുയോഗത്തിൽ നടക്കും.

രണ്ട് വർഷംമുൻപ് ഈ ഇപ്പോഴുള്ള ഭരണസമിതി അധികാരമേറ്റെടുക്കുന്ന അവസരത്തിൽ ഏറ്റവുമധികമം ഉയർന്നു കേട്ടിരുന്ന പരാതിയാണ് ദേശീയ ഭരണസമിതിയിൽ സ്ഥിരമായി ഒരേ ആളുകൾ തന്നെയിരിക്കുന്നു എന്നത്. ഈ പരാതി വളരെ ഗൗരവമായി തന്നെ എടുത്ത കഴിഞ്ഞ ഭരണസമിതി ഏറ്റെടുക്കുകയും വിവിധ ഘട്ടങ്ങളിലുള്ള ചർച്ചകൾക്കുശേഷം മൂന്നു ടേമിൽ കൂടുതൽ തുടർച്ചയായി ദേശീയ ഭരണസമിതിയിൽ അംഗങ്ങളായി തുടരരുത് എന്നുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും ചെയ്തു. യുക്മയുടെ ചരിത്രത്തിൽ ഏറ്റവുമധികം സ്വീകാര്യത ലഭിച്ച ഒരു തീരുമാനമായിരുന്നു ഇത്.

ജനാധിപത്യപരവും സുതാര്യവുമായ രീതിയിൽ സംഘടനയെ മുന്നോട്ട് നയിക്കണം എന്ന കാഴ്ച്ചപ്പാടായിരുന്നു ഭരണസമിതിക്ക് ഉണ്ടായിരുന്നത്. മിഡ്ടേം ജനറൽ ബോഡിയും അഞ്ച് ദേശീയ നിർവാഹക സമിതി യോഗവും ചേർന്നാണ് വിവിധ വിഷയങ്ങളിൽ തീരുമാനം എടുത്തിരുന്നത്. ഇടക്കാല പൊതുയോഗത്തിനു പുറമേ ഒരു പൊതുയോഗം കൂടി വിളിച്ചു ചേർക്കുന്നതിനും ഭരണസമിതി തയാറായിരുന്നു. കൃത്യമായ ഒരു പ്രതിനിധി പട്ടിക പോലുമില്ലാതെ തെരഞ്ഞെടുപ്പും പൊതുയോഗവും നടക്കുന്നതിനും യുക്മയിൽ ഇതിനു മുന്പ് പലവട്ടം സംഭവിച്ചിട്ടുള്ള കാര്യമാണ്. ടെക്സ്റ്റ് മെസേജുകളിലൂടെ പ്രതിനിധികളുടെ ലിസ്റ്റ് അയയ്ക്കുക, റീജണൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദേശീയ തെരഞ്ഞെടുപ്പിന് മുന്പായി പട്ടികയിൽ മാറ്റം വരുത്തുക, പൊതുയോഗത്തിനു വരുന്പോൾ പ്രതിനിധി പട്ടികയിൽ മാറ്റം വരുത്തുക എന്നുള്ള തരത്തിലെല്ലാം കൃത്യതയില്ലാത്ത രീതിയിലുള്ള തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചിട്ടുള്ളത്. ഇതിനെല്ലാം വിരുദ്ധമായി അങ്ങേയറ്റം കൃത്യതയോടെ ശരിയായ നടപടിക്രമങ്ങൾ പാലിച്ചാണ് ഇത്തവണത്തെ പട്ടിക തയാറാക്കിയിട്ടുള്ളത്.

കരട് പ്രതിനിധി പട്ടികയും അന്തിമ പ്രതിനിധി പട്ടികയും തമ്മിൽ ഒരു ആശയക്കുഴപ്പം ഉണ്ടാവേണ്ട കാര്യമില്ല. ജനാധിപത്യ രീതിയിൽ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയയുടേയും ഭാഗമാണ് എല്ലാവർക്കും അവസരമൊരുക്കുന്ന ഒരു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനാധിപത്യ രീതിയിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം തിരുത്തലുകൾ വരുത്തുന്നതിനും കൂട്ടിച്ചേർക്കലുകൾക്കും അവസരമുണ്ട്. ഇത്തവണത്തെ റീജണ്‍ തെരഞ്ഞെടുപ്പുകൾക്ക് അഞ്ചു ദിവസം മുൻപും ദേശീയ തെരഞ്ഞെടുപ്പിന് 12 ദിവസം മുൻപും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ നാലു മാസത്തിനിടയ്ക്ക് ഒരു പുതിയ അസോസിയേഷനുപോലും യുക്മയിൽ അംഗത്വം നൽകിയിട്ടില്ല. അതായത് യുക്മയിൽ നിലവിലുണ്ടായിരുന്ന അംഗ അസോസിയേഷനുകൾ മാത്രമാണ് പ്രതിനിധികളെ അയയ്ക്കുന്നത്. ജനുവരി 16 ന് യുക്മ ദേശീയ കമ്മറ്റി പുറത്തിറക്കിയതും യുക്മയുടെ ഒൗദ്യോകിക വെബ്സൈറ്റ് ആയ www.uukma.org ൽ പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ അന്തിമ പ്രതിനിധി പട്ടിക അനുസരിച്ചാവും റീജണൽ നാഷണൽ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പും നടക്കുന്നത്. എട്ടു വർഷത്തെ യുക്മയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ വോട്ടർ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

റീജണൽ നാഷണൽ തലത്തിൽ വെറും തെരഞ്ഞെടുപ്പ് മാത്രമല്ല നടത്തപ്പെടേണ്ടത്. അംഗ അസോസിയേഷനുകളുടേ പ്രതിനിധികൾ ചേർന്ന് കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തട്ടെ. ഭാവിയിലേയ്ക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എങ്ങനെ യുക്മയ്ക്ക് മുന്നേറാം എന്നുള്ളതിൽ ഒരു ആശയ സംവാദം ഉണ്ടാവട്ടെ. കൂടുതൽ അസോസിയേഷനുകളിൽ നിന്നും പ്രതിനിധികൾ എത്തുന്പോൾ അതിന്‍റെ മേ· സംഘടനയ്ക്കുമുണ്ടാവും. യുക്മ കേവലം ഒരു സംഘടനയല്ല. സംഘടനകളുടെ മഹത്തായ ഒരു കൂട്ടായ്മയാണ്. അതുകൊണ്ട് തന്നെ എല്ലാ അംഗ അസോസിയേഷനുകളും തങ്ങൾ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്ന ലിസ്റ്റിലുള്ള പ്രതിനിധികൾ റീജണൽ നാഷണൽ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നുവെന്നുള്ളതും ഉറപ്പാക്കണം. യുക്മയുടെ മുന്നേറ്റത്തിന് അംഗ അസോസിയേഷനുകളുടെ പൂർണ പിന്തുണയും അഭ്യർഥിക്കുന്നതായി അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ട് പറഞ്ഞു.