+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രെക്സിറ്റ്: സുപ്രീം കോടതി വിധി ചൊവ്വാഴ്ച

ലണ്ടൻ: പാർലമെന്‍റിന്‍റെ അനുമതി കൂടാതെ ബ്രിട്ടീഷ് സർക്കാരിന് ബ്രെക്സിറ്റ് നടപടിക്രമങ്ങൾ ആരംഭിക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ ബ്രിട്ടനിലെ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും.ഇക്കാര്യത്തിൽ പാ
ബ്രെക്സിറ്റ്: സുപ്രീം കോടതി വിധി ചൊവ്വാഴ്ച
ലണ്ടൻ: പാർലമെന്‍റിന്‍റെ അനുമതി കൂടാതെ ബ്രിട്ടീഷ് സർക്കാരിന് ബ്രെക്സിറ്റ് നടപടിക്രമങ്ങൾ ആരംഭിക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ ബ്രിട്ടനിലെ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും.

ഇക്കാര്യത്തിൽ പാർലമെന്‍റ് അനുമതി ആവശ്യമാണെന്നു കോടതി വിധിച്ചിൽ, മാർച്ചോടെ നടപടിക്രമങ്ങൾ ആരംഭിക്കാം എന്ന സർക്കാരിന്‍റെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാവും. എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ച് ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യാനാവുമോ എന്നതാണ് കേസിൽ ഉൾപ്പെട്ട ഭരണഘടനാപരമായ ചോദ്യം. നിലവിൽ ജനഹിത പരിശോധനയിലെ വിധിയെഴുത്തിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ടു പോവുന്നത്.

ഭൂരിപക്ഷം എംപിമാരുടെ പിന്തുണ ഉറപ്പാക്കാതെ തീരുമാനം നടപ്പാക്കാൻ പാടില്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതി വിധിച്ചത്. ഇതിനെതിരേ സർക്കാർ നൽകിയ അപ്പീലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ