+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും "ജി​ന്ന്' ഇ​റ​ക്കാ​ൻ സാ​ധി​ച്ചി​ല്ല; സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ

ഡി​സം​ബ​ർ 30ന് ​പു​റ​ത്തി​റ​ങ്ങേ​ണ്ടി​യി​രു​ന്ന ജി​ന്ന് എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​വ​ച്ച​താ​യി അ​റി​യി​ച്ച് സം​വി​ധാ​യ​ക​ൻ സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ചി​ത്
പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും

ഡി​സം​ബ​ർ 30ന് ​പു​റ​ത്തി​റ​ങ്ങേ​ണ്ടി​യി​രു​ന്ന ജി​ന്ന് എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​വ​ച്ച​താ​യി അ​റി​യി​ച്ച് സം​വി​ധാ​യ​ക​ൻ സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​യെ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ച്ച്‌ സി​നി​മ ഇ​റ​ക്കാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​തി​ന് സാ​ധി​ച്ചി​ല്ലെ​ന്നും സി​ദ്ധാ​ർ​ഥ് കു​റി​ച്ചു.

പ്രി​യ​പ്പെ​ട്ട​വ​രെ, ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ജി​ന്ന് എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഇ​ന്നു​ണ്ടാ​യി​ല്ല. പ്ര​ശ്നം പ​രി​ഹ​രി​ച്ച്‌ സി​നി​മ ഇ​റ​ക്കാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​തി​ന് സാ​ധി​ച്ചി​ല്ല. നി​ങ്ങ​ൾ​ക്ക് നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ഞ​ങ്ങ​ൾ ക്ഷ​മ ചോ​ദി​ക്കു​ന്നു . പു​തി​യ റി​ലീ​സ് തി​യ​തി വൈ​കാ​തെ അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. സിദ്ധാർഥ് പറഞ്ഞു.

സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ലാ​ല​പ്പ​ൻ എ​ന്ന മ​നു​ഷ്യ​ന്‍റെ താ​ളം തെ​റ്റി​യ മ​ന​സി​ന്റെ സ​ഞ്ചാ​ര​മാ​ണ് വ​ര​ച്ചു കാ​ണി​ക്കു​ന്ന​ത്. സൗ​ബി​നാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശാ​ന്തി ബാ​ല​ച​ന്ദ്ര​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, നി​ഷാ​ന്ത് സാ​ഗ​ർ, സാ​ബു മോ​ൻ, ലി​യോ​ണ ലി​ഷോ​യ്, ഷ​റ​ഫു​ദ്ദീ​ൻ, കെ.​പി.​എ.​സി. ല​ളി​ത, ജാ​ഫ​ർ ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. അ​ഭി​ന​യി​ക്കു​ന്നു.‌‌

‘ക​ലി’ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം രാ​ജേ​ഷ് ഗോ​പി​നാ​ഥ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഗി​രീ​ഷ് ഗം​ഗാ​ധ​ര​നാ​ണ്. സ്ട്രേ​റ്റ് ലൈ​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സു​ധീ​ർ വി.​കെ., മ​നു വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.