ഭാര്യയ്ക്കൊപ്പമുള്ള വിവാഹചിത്രം പങ്കുവച്ച് സംവിധായകൻ ഭദ്രൻ. ഇരുവരുടെയും വിവാഹവാർഷികദിനത്തിലാണ് ഭദ്രൻ ചിത്രം പങ്കുവച്ചത്. ഒരു ചെറിയ കുറിപ്പും അദേഹം ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ആദ്യത്തെ വിമാനയാത്ര കഴിഞ്ഞ് തിരിച്ചിങ്ങിയപ്പോൾ കൂടെ വരാൻ ഈ അപ്സരസും കൂട്ടിന് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. എയർഹോസ്റ്റായിരുന്നു ഭദ്രന്റെ ഭാര്യ ടെസി.
ഒരു ഡാക്കോട്ട പ്ലയിനിലെ എന്റെ ആദ്യത്തെ പ്ലയിൻ യാത്ര. ആ വിമാനത്തിൽ നിന്നും തിരിച്ച് ഇറങ്ങിയപ്പോൾ കൂടെ വരാൻ ഈ അപ്സരസ്സും കൂട്ടിന് ഉണ്ടായിരുന്നു.
ഭദ്രന്റെ സംവിധാനത്തിൽ പിറന്ന സ്ഫടികം എന്ന സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ് ചിലവുമായാണ് സ്ഫടികം ഫോർ കെ പതിപ്പ് എത്തുന്നത്.
4 കെ അറ്റ്മോസ് മിക്സിലാണ് സ്ഫടികം വരുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിംഗ് പൂര്‍ത്തിയായത്.