+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രഫഷണലുകളുടെ ഇഷ്ട രാജ്യം സ്വിറ്റ്സർലൻഡ്, കോപ്പൻഹേഗൻ മികച്ച നഗരം

സൂറിച്ച്: ഹൈ പ്രഫഷണലുകൾക്ക് കുടിയേറാൻ ലോകത്തെ ഏറ്റവും ആകർഷക രാജ്യം സ്വിറ്റസർലൻഡ് എന്ന് ദാവോസിൽ നടന്നുവരുന്ന വേൾഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ചു പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു. മികച്ച ജീവിത,
പ്രഫഷണലുകളുടെ ഇഷ്ട രാജ്യം സ്വിറ്റ്സർലൻഡ്, കോപ്പൻഹേഗൻ മികച്ച നഗരം
സൂറിച്ച്: ഹൈ പ്രഫഷണലുകൾക്ക് കുടിയേറാൻ ലോകത്തെ ഏറ്റവും ആകർഷക രാജ്യം സ്വിറ്റസർലൻഡ് എന്ന് ദാവോസിൽ നടന്നുവരുന്ന വേൾഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ചു പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു. മികച്ച ജീവിത, ടെക്നോളജി സൗകര്യങ്ങൾ ഒരുക്കിയതിലൂടെ തുടർച്ചയായ നാലാം വർഷമാണ് സ്വിറ്റ്സർലൻഡ് യുവ പ്രഫഷണൽസിനെ ആകർഷിക്കുന്നതിൽ മുന്നിലെത്തുന്നത്.

118 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ സിംഗപ്പുർ, യുകെ, യുഎസ്എ, സ്വീഡൻ എന്നീ രാജ്യങ്ങൾക്കാണ് രണ്ട് മുതൽ അഞ്ചു വരെയുള്ള സ്‌ഥാനങ്ങൾ. സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെൻമാർക്ക്, ഫിൻലൻഡ്, നോർവെയും ആദ്യ പത്തിൽ ഇടം പിടിച്ചു.

ഗ്ലോബൽ ടാലന്റ് കോംപ്റ്റിറ്റിവെനീസ്സ് ഇൻഡക്സ് ആധാരമാക്കി പഠനം നടത്തിയത് ഫ്രഞ്ച് യൂണിവേഴ്സിറ്റിയായ INSEAD, ജോബ് സർവീസ് സ്‌ഥാപനമായ ആഡെക്കോ, സിംഗപ്പുരിലെ ഹ്യൂമൻ കാപ്പിറ്റൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ ചേർന്നാണ്. ജീവിതനിലവാരം, അടിസ്‌ഥാന സൗകര്യങ്ങൾ, പ്രഫഷണൽ ആൻഡ് ടെക്നിക്കൽ സൗകര്യങ്ങൾ തുടങ്ങി ആറ് കാര്യങ്ങളെ അടിസ്‌ഥാനമാക്കിയായിരുന്നു പഠനം.

ഇതാദ്യമായി നഗരങ്ങളെക്കുറിച്ചു നടത്തിയ താരതമ്യത്തിൽ ഡെന്മാർക്കിന്റെ തലസ്‌ഥാനമായ കോപ്പൻഹേഗനാണ് ലോകത്ത് മികച്ചത്. സൂറിച്ച്(സ്വിസ്), ഹെൽസിങ്കി(ഫിൻലാൻഡ്), സാൻ ഫ്രാൻസിസ്കോ(യുഎസ്), ഗ്യോട്ടെ ബോർഗ് (സ്വീഡൻ) എന്നീ നഗരങ്ങളാണ് തുടർന്നുള്ള സ്‌ഥാനങ്ങളിൽ.

റിപ്പോർട്ട്: ടിജി മറ്റം