അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ഡിയർ വാപ്പി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ലാലും അനഘയുമാണ് ബാപ്പയും മകളുമായി ചിത്രത്തിലെത്തുന്നത്. നിരഞ്ജ് മണിയൻപിള്ള രാജുവാണ് ചിത്രത്തിലെ നായകൻ.
ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.
ഷാൻ തുളസീധരനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. ക്രൗൺ ഫിലിംസിൻറെ ബാനറിൽ ആർ. മുത്തയ്യ മുരളിയാണ് ചിത്രം നിർമിക്കുന്നത്. ഛായഗ്രഹണം എസ്. പാണ്ടികുമാർ. എഡിറ്റിംഗ് ലിജോ പോൾ. സംഗീതം കൈലാസ് മേനോൻ.