ലോകേഷ് കനകരാജും വിജയിയും മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ദളപതി 67 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിനെക്കുറിച്ച് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ലോകേഷ് കനകരാജും വിജയ്യും ആദ്യമായി ഒന്നിച്ച ചിത്രമാണ് മാസ്റ്റർ. മാസ്റ്റര്‍, വിജയ്യുടേയും തന്റേയും 50-50 ശതമാനം സിനിമ ആണെന്നായിരുന്നു ലോകേഷ് കനകരാജ് പറഞ്ഞിരുന്നത്. എന്നാൽ ദളപതി 67 നൂറ് ശതമാനവും തന്റെ ചിത്രമായിരിക്കുമെന്ന് ലോകേഷ് പറഞ്ഞു.
ഗ്യാംഗ്സ്റ്റർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിട്ടാകും 67 എത്തുക. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.ഗൗതം മേനോൻ ചിത്രത്തിലൊരു ഭാഗമാണെന്ന് ലോകേഷ് വെളിപ്പെടുത്തിയിരുന്നു.