+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോകത്തെ കരുത്തുറ്റ പാസ്പോർട്ടുകളിൽ ജർമനി ഒന്നാമത്; ഇന്ത്യ ഏറെ പിന്നിൽ

ബെർലിൻ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജർമനിക്ക് സ്വന്തം. ജർമൻ പാസ്പോർട്ടുമായി വീസയില്ലാതെ 157 രാജ്യങ്ങൾ സന്ദർശിക്കാം. രണ്ടാം സ്‌ഥാനം സിംഗപ്പൂരും സ്വീഡനും പങ്കിട്ടു. 156 രാജ്യങ്ങൾ വീസയില്ലാത
ലോകത്തെ കരുത്തുറ്റ പാസ്പോർട്ടുകളിൽ ജർമനി ഒന്നാമത്; ഇന്ത്യ ഏറെ പിന്നിൽ
ബെർലിൻ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജർമനിക്ക് സ്വന്തം. ജർമൻ പാസ്പോർട്ടുമായി വീസയില്ലാതെ 157 രാജ്യങ്ങൾ സന്ദർശിക്കാം. രണ്ടാം സ്‌ഥാനം സിംഗപ്പൂരും സ്വീഡനും പങ്കിട്ടു. 156 രാജ്യങ്ങൾ വീസയില്ലാതെ സന്ദർശിക്കാൻ സിംഗപ്പൂർ, സ്വീഡൻ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് ധാരികൾക്ക് കഴിയും. ആദ്യത്തെ പതിനൊന്നിൽ നിൽക്കുന്ന ഡെൻമാർക്ക്, ഫിൻലാന്റ്, യുകെ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, നോർവേ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ 155 രാജ്യങ്ങൾ സന്ദർശിക്കാം. ഇറ്റലി, നെതർലാന്റ്സ്, ബെൽജിയം, ഓസ്ട്രിയ, ലക്സംബർഗ്, പോർച്ചുഗൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ടുകാർക്ക് 154 രാജ്യങ്ങൾ വീസയില്ലാതെ സന്ദർശിക്കാം. അയർലൻഡ് 153, ഓസ്ട്രേലിയ 152 എന്നിങ്ങനെയാണ് പട്ടികയിലെ കണക്കുകൾ. ആർട്ടൺ ക്യാപിറ്റൽ പുറത്തുവിട്ട പാസ്പോർട്ട് ഇൻഡക്സിലാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.

ആഗോളതലത്തിൽ 167–ാം സ്‌ഥാനത്താണ് ഇന്ത്യ. 46 രാജ്യങ്ങളാണ് ഇന്ത്യൻ പാസ്പോർട്ട് ധാരികൾക്ക് വീസയില്ലാതെയോ വീസ ഓൺ അറൈവൽ സംവിധാനത്തിലോ സന്ദർശിക്കാവുന്ന രാജ്യങ്ങൾ. ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ സിംഗപ്പൂർ പാസ്പോർട്ടുമായി വീസയില്ലാതെ 156 രാജ്യങ്ങൾ സന്ദർശിക്കാം. സിംഗപ്പൂർ ഒന്നാം സ്‌ഥാനത്താണ്. മലേഷ്യ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് തായ്വാൻ എന്നീ രാജ്യങ്ങളാണ് പിന്നിൽ. ആദ്യപത്തിൽ ഇന്ത്യയില്ല. ഇന്ത്യയുടെ സ്‌ഥാനം പന്ത്രണ്ടാമതാണ്. ഫിലിപ്പീൻസ് പാസ്പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ 60 രാജ്യങ്ങൾ സന്ദർശിക്കാം.ശ്രീലങ്കയുടെ സ്‌ഥാനം 88 ആണ്. 35 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം.

ജിസിസി മേഖലയിൽ യുഎഇയാണ് ഒന്നാമത്. 122 രാജ്യങ്ങളിൽ യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് വീസയില്ലാതെയോ അറൈവൽ ഓൺ വീസ സൗകര്യത്തിലോ യാത്ര ചെയ്യാവുന്നത്. കുവൈത്താണ് രണ്ടാമത് (81). തൊട്ടുപിന്നിൽ ഖത്തർ, ബഹറിൻ, ഒമാൻ, സൗദി എന്നീ രാജ്യങ്ങളുമുണ്ട്. പട്ടികയിൽ 199 സ്‌ഥാനത്തുള്ള അഫ്ഗാനിസ്‌ഥാനാണ് അവസാനക്കാർ. തൊട്ടു പിന്നിൽ പാക്കിസ്‌ഥാനും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ