ആദിവാസികൾക്ക് സർക്കാർവക ഭൂമി

04:58 PM Jan 16, 2017 | Deepika.com
മൈസൂരു: വനംവകുപ്പ് കുടിയൊഴിപ്പിച്ച ദേവമാച്ചിയിലെ ആദിവാസികൾക്ക് സർക്കാർ ഭൂമി നല്കും. കുടക് ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.ആർ. സീതാറാം ആണ് ഇക്കാര്യം അറിയിച്ചത്. ആകെ 531 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി നല്കുന്നത്. ഒരു കുടുംബത്തിന് 900 ചതുരശ്ര അടി ഭൂമി വീതം ലഭിക്കും. കുശാൽനഗർ ഹൊബ്ലിയിലെ ബസവനഹള്ളിയിൽ ആറര ഏക്കർ ഭൂമിയും രാമപുരയിൽ പത്ത് ഏക്കറും കേഡുമുള്ളൂരിൽ ഏഴരയേക്കർ ഭൂമിയും ആദിവാസികൾക്കായി കണ്ടെത്തിയിട്ടുണ്ട്. സ്‌ഥലം ആവശ്യമുള്ളവർ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.