+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്റ്റോളിൽ ബ്രിസ്ക യുടെ ‘സർഗോത്സവം’ ഫെബ്രുവരി 25ന്

ബ്രിസ്റ്റോൾ: മലയാളികളുടെ കൂട്ടായ്മയായ ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ (ബ്രിസ്ക) സംഘടിപ്പിക്കുന്ന ‘സർഗോത്സവ’ത്തിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 25ന് (ശനി) രാവി
ബ്രിസ്റ്റോളിൽ ബ്രിസ്ക യുടെ ‘സർഗോത്സവം’ ഫെബ്രുവരി 25ന്
ബ്രിസ്റ്റോൾ: മലയാളികളുടെ കൂട്ടായ്മയായ ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ (ബ്രിസ്ക) സംഘടിപ്പിക്കുന്ന ‘സർഗോത്സവ’ത്തിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഫെബ്രുവരി 25ന് (ശനി) രാവിലെ പത്തു മുതൽ വൈകുന്നേരം എട്ടു വരെ സൗത്തമേഡ് കമ്യൂണിറ്റി ഹാളിലാണ് മത്സരങ്ങൾ. വിവിധ പ്രാദേശിക മലയാളി അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, ബ്രിസ്കയുടെ വിവിധ ക്ലബുകൾ എന്നിവ മുഖേന ‘സർഗോത്സവ’ത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രധാനമായും കുട്ടികളുടെ കലാ സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സര ഇനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും മുതിർന്നവർക്കുള്ള മത്സരങ്ങളായിരിക്കും കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.

പ്രാരംഭ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി ബ്രിസ്ക പ്രസിഡന്റ് മാനുവൽ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗ്രാം കൺവീനർമാരായി ബ്രിസ്ക ആർട്സ് സെക്രട്ടറിമാർ കൂടിയായ സന്ദീപ് കുമാർ, സെബാസ്റ്റ്യൻ ലോനപ്പൻ എന്നിവരെയും പ്രോഗ്രാം കമ്മിറ്റിയിലേയ്ക്ക് റജി തോമസ്, വൈസ് പ്രസിഡന്റ് ബിജു പപ്പാരിൽ, ജോയിന്റ് സെക്രട്ടറി ശീനിവാസ് മാധവൻ, ജസ്റ്റിൻ മഞ്ഞളി, ജിനേഷ് ബേബി, റോയ് കെ.ഔസേപ്പ് ,അപ്പു മണലിത്തറ, ജെറിൻ മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ ജനറൽ സെക്രട്ടറി പോൾസൺ മേനാച്ചേരി, ട്രഷറർ ബിജു ഏബ്രാഹം, ജോയിന്റ് ട്രഷറർ ബിനു ഏബ്രഹാം, സ്പോർട്സ് സെക്രട്ടറി സുബിൻ സിറിയക്, വെൽഫെയർ ഓഫീസർ ജോജി മാത്യു, എൽദോ വർഗീസ് , എക്സ്ഒഫീഷ്യോ അംഗമായ മുൻ ജനറൽ സെക്രട്ടറി ജോസ് തോമസ് (ബോബി) എന്നിവരും സന്നിഹിതരായിരുന്നു.