+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ ജോസഫ് സ്രാന്പിക്കലിന് മാതൃരൂപതയിൽ ഉജ്വല വരവേൽപ്പ്

പാലാ: സീറോ മലബാർ സഭ ഗ്രേറ്റ്ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന് മാതൃരൂപതയിൽ ഉജ്വല വരവേൽപ്പ്. നൂറുകണക്കിന് വൈദികരും സന്യസ്തരും ആയിരക്കണക്കായ വിശ്വാസ സമൂഹവും ചേർന്നാണ് പ്രാർഥനാനിർഭര അന്തരീക്
മാർ ജോസഫ് സ്രാന്പിക്കലിന് മാതൃരൂപതയിൽ ഉജ്വല വരവേൽപ്പ്
പാലാ: സീറോ മലബാർ സഭ ഗ്രേറ്റ്ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന് മാതൃരൂപതയിൽ ഉജ്വല വരവേൽപ്പ്. നൂറുകണക്കിന് വൈദികരും സന്യസ്തരും ആയിരക്കണക്കായ വിശ്വാസ സമൂഹവും ചേർന്നാണ് പ്രാർഥനാനിർഭര അന്തരീക്ഷത്തിൽ ഉജ്വല വരവേൽപ്പ് നൽകിയത്.

മെത്രാഭിഷിക്‌തനായ ശേഷം മാതൃരൂപതയായ പാലായിലെത്തിയ മാർ സ്രാന്പിക്കലിന് അനുമോദനമറിയിക്കാൻ രൂപതയിലെ മുഴുവൻ ഇടവകകളുടേയും പ്രതിനിധികളും രാഷ്ര്‌ടീയസാമൂഹ്യരംഗത്തെ പ്രമുഖരും എത്തിയിരുന്നു.

പാലാസെൻറ് തോമസ് കത്തീഡ്രലിൽ നടന്ന സമൂഹബലിയിൽ മാർ സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസ് പുളിക്കൽ, രൂപതയിലെ നൂറിലേറെ വൈദികർ എന്നിവരും സമൂഹബലിയിൽ കാർമികത്വം വഹിച്ചു.

ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ സമൂഹബലിമധ്യേ സന്ദേശം നൽകി. ഏറെ ക്ലേശങ്ങൾ നേരിടേണ്ടി വരുന്പോഴും സഭാദൗത്യനിർവഹണത്തിൽ സ്നേഹസംസ്കാരം സമ്മാനിക്കാൻ മാർ ജോസഫ് സ്രാന്പിക്കലിന് കഴിയുന്നതായി മാർ ജോസഫ് പൗവ്വത്തിൽ പറഞ്ഞു.

വൈവിധ്യങ്ങൾ നിലനിർത്തുന്പോഴും മറ്റു സഭാ സാക്ഷ്യങ്ങളെ അംഗീകരിക്കാനും വ്യക്‌തിസഭകളുടെ തനിമ നിലനിർത്താനും കഴിയണമെന്നും മാർ പൗവ്വത്തിൽ വ്യക്‌തമാക്കി.

സമൂഹബലിയെ തുടർന്ന് പാരീഷ്ഹാളിൽ നടന്ന അനുമോദന സമ്മേളനം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ആദിമ സഭയുടെ സന്പന്നതയോടെ ഹൃദയത്തിൻറെ ശുദ്ധതയിൽ വിശ്വാസത്തെ പ്രഘോഷിക്കാൻ മാർ ജോസഫ് സ്രാന്പിക്കലിന് കഴിയുന്നതായും മാതൃസഭയോടുള്ള വിശ്വാസത്തിലും വിശ്വാസപാരന്പര്യത്തിൻറെ സംരക്ഷണത്തിലും മാർ സ്രാന്പിക്കൽ പുലർത്തുന്ന അജപാലനശൈലി ശ്ലാഘനീയമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.

പുണ്യകുടീരങ്ങളോടും പുസ്തകങ്ങളോടും അടുപ്പം സൂക്ഷിക്കുന്ന മാർ ജോസഫ് സ്രാന്പിക്കലിൻറെ പെരുമാറ്റത്തോടും ആത്മീയതയോടും എല്ലാവർക്കും മതിപ്പാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

കെ.എം മാണി എംഎൽഎ അധ്യക്ഷത വഹിച്ചു. മാർ ജേക്കബ് അങ്ങാടിയത്ത്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസ് പുളിക്കൽ, ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. സിറിയക് തോമസ്, എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, രൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് കുഴിഞ്ഞാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. മോൺ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് കൊല്ലംപറന്പിൽ, മോൺ. ജോസഫ് മലേപറന്പിൽ, ചാൻസിലർ റവ.ഡോ. ജോസ് കാക്കല്ലിൽ, എസ്എബിഎസ് പ്രൊവിൻഷ്യാൾ സിസ്റ്റർ. ലിസി വടക്കേചിറയാത്ത്, മുൻ വികാരിജനറാൾമാരായ ഫാ. ജോർജ് ചൂരക്കാട്ട്, ഫാ. ഫിലിപ്പ് ഞരളക്കാട്ട്, ഉരുളികുന്നം പള്ളി വികാരി ഫാ. മൈക്കിൾ ചീരാംകുഴി, വക്കച്ചൻ മറ്റത്തിൽ, ഡോ. എ.ടി ദേവസ്യ, നഗരസഭാധ്യക്ഷ ലീന സണ്ണി, പ്രഫ. ഫിലോമിന ജോസ്, ജോൺ കച്ചിറമറ്റം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ എന്നിവർ ചേർന്ന് രൂപതയുടെ ഉപഹാരം മാർ ജോസഫ് സ്രാന്പിക്കലിന് സമർപ്പിച്ചു സീറോമലബാർ സഭയുടെ വ്യക്‌തിത്വം കാത്ത് സൂക്ഷിക്കാനും പാരന്പര്യങ്ങൾ വരുംതലമുറയ്ക്ക് കൈമാറാനും എന്നും ശ്രദ്ധാലുവായിരിക്കുമെന്ന് മാർ ജോസഫ് സ്രാന്പിക്കൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

മാർ സ്രാന്പിക്കലിൻറെ മാതാവും സഹോദരങ്ങളും ബന്ധുക്കളുമടക്കമുള്ള കുടുംബാംഗങ്ങളും വിവിധ ഇടവകകളിൽ നിന്നും പ്രതിനിധികളും സമ്മേളനത്തിലും പ്രാർഥനാശുശ്രൂഷയിലും പങ്കെടുക്കാൻ എത്തിയിരുന്നു. സ്നേഹവിരുന്നും നടന്നു.