+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഖ്യം അനശ്വരമല്ല: മെർക്കൽ

ബെർലിൻ: യുഎസിൽനിന്നുള്ള പിന്തുണ എക്കാലത്തേയ്ക്കും ഉറപ്പിക്കാൻ സാധിക്കുന്നതല്ലെന്നും യൂറോപ്യൻ യൂണിയനും യുഎസും തമ്മിലുള്ള ബന്ധം അനശ്വരമല്ലെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ. യൂറോപ്യൻ യൂണിയൻ യോഗത്തിൽ നടത്തി
യുഎസും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഖ്യം അനശ്വരമല്ല: മെർക്കൽ
ബെർലിൻ: യുഎസിൽനിന്നുള്ള പിന്തുണ എക്കാലത്തേയ്ക്കും ഉറപ്പിക്കാൻ സാധിക്കുന്നതല്ലെന്നും യൂറോപ്യൻ യൂണിയനും യുഎസും തമ്മിലുള്ള ബന്ധം അനശ്വരമല്ലെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ. യൂറോപ്യൻ യൂണിയൻ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് മെർക്കലിന്റെ മുന്നറിയിപ്പ്. ബെൽജിയത്തിലെത്തിയ മെർക്കലിനെതിരേ ചെറിയ പ്രതിഷേധ പ്രകടനവും നടന്നു.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ, ആ രാജ്യവുമായി നടത്തുന്ന ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മെർക്കൽ ആഹ്വാനം ചെയ്തു. പതിറ്റാണ്ടുകൾക്കിടയിൽ ഏറ്റവും വലിയ വെല്ലുവിളികളാണ് യൂറോപ്പ് നേരിടുന്നതെന്നും അവർ പറഞ്ഞു.

}dnt¸mÀ«v: tPmkv Ip¼n-fp-th-enÂ